UPDATES

ട്രെന്‍ഡിങ്ങ്

റാഫേല്‍ വിമാനങ്ങള്‍ പറത്താന്‍ പാകിസ്താന്‍ പൈലറ്റുമാര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടോ? ഇന്ത്യയുടെ പുതിയ ആശങ്ക

ഇന്ത്യയുടേയും ഖത്തറിന്റേയും റാഫേല്‍ വിമാനങ്ങള്‍ മെറ്റിയോര്‍ അള്‍ട്ര ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈല്‍ ഉള്‍ക്കൊള്ളുന്നവയാണ്.

റാഫേല്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ പാകിസ്താന്‍ പൈലറ്റുമാര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയെ ആശങ്കയിലാക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തര്‍ എയര്‍ഫോഴ്‌സ് വാങ്ങിയ റാഫേല്‍ വിമാനങ്ങള്‍ പറപ്പിക്കാന്‍ ഫ്രാന്‍സില്‍ വച്ച് പാകിസ്താനി എക്‌സചേഞ്ച് പൈലറ്റുമാര്‍ പരിശീലനം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് അറിയില്ലെന്നാണ് റാഫേല്‍ നിര്‍മ്മാതാക്കളായ ദാസോള്‍ട്ട് ഏവിയേഷന്റെ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയോട് പറഞ്ഞത്.

ഖത്തറിന് ആദ്യ വിമാനം ഫെബ്രുവരിയിലാണ് ഫ്രാന്‍സ് കൈമാറിയത്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ കേന്ദ്രീകരിക്കുന്ന എഐഎന്‍ ഓണ്‍ലൈന്‍ എന്ന മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് ഇന്ത്യ ദാസോള്‍ട്ടിനോട് വിശദീകരണം തേടി. 2017 നവംബറില്‍ ഖത്തറില്‍ ആദ്യം പരിശീലനം നേടിയ ബാച്ച് പാകിസ്താനി എക്‌സ്‌ചേഞ്ച് പൈലറ്റുമാരായിരുന്നു. പല മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും ഇതുപോലെ പാകിസ്താനി സൈനികരു സേവനം ഉപയോഗിക്കാറുണ്ട്. ഇന്ത്യയുടേയും ഖത്തറിന്റേയും റാഫേല്‍ വിമാനങ്ങള്‍ മെറ്റിയോര്‍ അള്‍ട്ര ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈല്‍ ഉള്‍ക്കൊള്ളുന്നവയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍