UPDATES

റാഫേല്‍ ഇന്ത്യയെ ശക്തിപ്പെടുത്തും, നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം പിടിക്കാന്‍ കഴിഞ്ഞു: നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് അരക്ഷിതാവസ്ഥയും വലിയ അനിശ്ചിതത്വവുമായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പുതിയ ഇന്ത്യയ്ക്ക് വഴിയൊരുക്കാനായി – രാഷ്ട്രപതി അവകാശപ്പെട്ടു.

റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങിയത് ഇന്ത്യന്‍ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. റാഫേല്‍ വിമാനങ്ങള്‍ വ്യോസേനയുടെ ഭാഗമാകുന്നത് രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇത്ര അത്യാധുനിക വിമാനങ്ങള്‍ ലഭിക്കുന്നത് എന്ന് രാഷ്ട്രപതി അവകാശപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷാകാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നും രാഷ്ട്രപതി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഫലം 21 കോടി ഇന്ത്യക്കാര്‍ക്ക് ലഭിച്ചു. പ്രധാനമന്ത്രിയുടെ സൗഭാഗ്യ പദ്ധതിയുടെ ഭാഗമായി രണ്ട് കോടിയിലധികം വീടുകള്‍ക്ക് വൈദ്യുതി ലഭ്യമാക്കി. സ്വച്ഛഭാരത് പദ്ധതിയുടെ ഭാഗമായി ഒമ്പത് കോടി ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചു. നോട്ട് നിരോധനം കള്ളപ്പണം പിടിക്കാന്‍ സഹായകമായി. കള്ളപ്പണം പിടിച്ചെടുക്കാന്‍ ശക്തമായ നിയമങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. കള്ളപ്പണ നിക്ഷേപങ്ങള്‍ വലിയ തോതില്‍ നടക്കുന്ന രാജ്യങ്ങളുമായി ധാരണയിലെത്തി കള്ളപ്പണത്തിന്റെ ഒഴുക്കും പണ തട്ടിപ്പും തടയാന്‍ കഴിഞ്ഞു.

മുസ്ലീം സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി മുത്തലാഖ് ബില്‍ കൊണ്ടുവന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് അരക്ഷിതാവസ്ഥയും വലിയ അനിശ്ചിതത്വവുമായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പുതിയ ഇന്ത്യയ്ക്ക് വഴിയൊരുക്കാനായി – രാഷ്ട്രപതി അവകാശപ്പെട്ടു.

കൂടിയ വിലയ്ക്ക് റാഫേല്‍ വിമാനങ്ങള്‍ വാങ്ങി, പ്രതിരോധ രംഗത്ത് മുന്‍ പരിചയമില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിക്ക് വഴിവിട്ട് കരാര്‍ പങ്കാളിത്തം നല്‍കി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം സര്‍ക്കാരിനെ കടന്നാക്രമിച്ചിരുന്നു. റാഫേല്‍ കരാറില്‍ സിബിഐ അന്വേഷണ ആവശ്യം സുപ്രീം കോടതി തള്ളിയത് സര്‍ക്കാരിന് ആശ്വാസമായിരുന്നു. അതേസമയം തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ച് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍