UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാഫേല്‍ ഉണ്ടായിരുന്നെങ്കില്‍ കാര്‍ഗിലില്‍ ഇത്ര സൈനികര്‍ കൊല്ലപ്പെടില്ലായിരുന്നു എന്ന് കേന്ദ്രം; റാഫേല്‍ ഉണ്ടായത് 2014ലെന്ന് സുപ്രീം കോടതി

കാര്‍ഗില്‍ യുദ്ധം 1999ല്‍ ആയിരുന്നു, റാഫേല്‍ വന്നത് 2014ലാണെന്നും ചീഫ് ജസ്റ്റിസ് എജിയെ ഓര്‍മിപ്പിക്കുകയും ചെയ്തു. ഉദാഹരണമായി പറഞ്ഞതാണെന്നായിരുന്നു ഇതിനുള്ള എ ജിയുടെ മറുപടി.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് റാഫേല്‍ ഇടപാടെന്നാണ് ഇന്നലെ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചത്. കാര്‍ഗിലില്‍ യുദ്ധകാലത്ത് റഫേല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടമാവുമായിരുന്നില്ല എന്ന് എജി അഭിപ്രായപ്പെട്ടു. വിമാനങ്ങള്‍ ഉപയോഗിച്ച് 60 കിലോമീറ്റര്‍ ദൂരത്ത് നിന്ന് ശത്രുവിനെ നേരിടാമായിരുന്നെന്നും എജി കോടതിയെ അറിയിച്ചു. ആധുനിക യുദ്ധ വിമാനങ്ങളുടെ ആവശ്യത്തെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ കാര്‍ഗില്‍ യുദ്ധം 1999ല്‍ ആയിരുന്നു, റാഫേല്‍ വന്നത് 2014ലാണെന്നും ചീഫ് ജസ്റ്റിസ് എജിയെ ഓര്‍മിപ്പിക്കുകയും ചെയ്തു. ഉദാഹരണമായി പറഞ്ഞതാണെന്നായിരുന്നു ഇതിനുള്ള എ ജിയുടെ മറുപടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍