UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് അസാധുവാക്കാന്‍ തീരുമാനിച്ചത് രഘുറാം രാജന്റെ അറിവോടെയെന്ന് കേന്ദ്രസര്‍ക്കാര്‍

പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുമ്പാകെയാണ് ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്.

നോട്ട് അസാധുവാക്കാനുള്ള തീരുമാനം എടുത്തത് ധനകാര്യമന്ത്രാലയവും റിസര്‍വ് ബാങ്കും ചേര്‍ന്നാണെന്നും ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ ഇതിന്റെ ഭാഗമായിരുന്നെന്നും കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. 2016 മേയിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുമ്പാകെയാണ് ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്. നോട്ട് നിരോധനത്തിന് ശേഷം 7.1 ശതമാനം നിരക്കില്‍ ജിഡിപി വളരുകയാണെന്നും ശക്തികാന്ത ദാസ് അവകാശപ്പെട്ടു.

രഘുറാം രാജന്‍ സ്ഥാനമൊഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് മോദി സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത്. നോട്ട് നിരോധിക്കാനുള്ള നീക്കത്തെ രഘുറാം രാജന്‍ ശക്തമായി എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ശക്തികാന്ത ദാസ് ഈ വാദം തള്ളക്കളഞ്ഞു. 2016 ജനുവരി – ഫെബ്രുവരി മാങ്ങളിലായാണ് ആദ്യ ഘട്ട ചര്‍ച്ചകള്‍ നടന്നത്. മേയില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തു. രഘുറാം രാജന്‍ ഇതിന് അനുകൂലമായിരുന്നോ എന്ന് ബിജു ജനതാദള്‍ എംപി ഭര്‍തൃഹരി ദാസ് അടക്കമുള്ള കമ്മിറ്റി അംഗങ്ങള്‍ രഘുറാം രാജനോട് ചോദിച്ചിരുന്നു. എന്നാല്‍ രാജനും ബോര്‍ഡിലുണ്ടായിരുന്നു എന്നാണ് ശക്തികാന്ത ദാസ് പറഞ്ഞത്. നോട്ട് നിരോധനത്തിന് ശേഷം തിരിച്ചെത്തിയ അസാധു നോട്ടുകളുടെ കൃത്യമായ കണക്കും നടപടികളുടെ ഭാഗമായുണ്ടായ ചിലവും സംബന്ധിച്ച് കോണ്‍ഗ്രസ് അംഗങ്ങളായ ദിഗ് വിജയ് സിംഗും ജ്യോതിരാദിത്യ സിന്ധ്യയും ചോദിച്ചെങ്കിലും ശക്തികാന്ത ദാസും ധനമന്ത്രാലയ്ത്തിലെ ഉദ്യോഗസ്ഥരും വ്യക്തമായ മറുപടി നല്‍കിയില്ല. ആര്‍ബിഐയ്‌ക്കേ ഇക്കാര്യം പറയാനാവൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

മൂന്ന് വിദഗ്ധ സമിതികള്‍ നിര്‍ദ്ദേശിച്ചിട്ടും എന്തുകൊണ്ട് മുന്‍ സര്‍ക്കാരുകള്‍ നോട്ട് നിരോധനം നടപ്പാക്കിയില്ലെന്നായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെയ്ക്ക് അറിയേണ്ടിയിരുന്നത്. പിന്നീട് പറയാമെന്നായിരുന്നു മറുപടി. ജിഡിപി – പണ അനുപാതം 2007-08ല്‍ 8.96 ശതമാനം ആയിരുന്നത്. 2012ല്‍ എങ്ങനെ 12 ശതമാനമായി ഉയര്‍ന്നു എന്ന ദുബെയുടെ ചോദ്യത്തിനും പിന്നീട് രേഖാമൂലം അറിയിക്കാം എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതേസമയം കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകേണ്ടിയിരുന്ന ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഹാജരായില്ല. പണനയം സംബന്ധിച്ച ചര്‍ച്ചകളുടെ തിരക്കുള്ളതിനാല്‍ ജൂണ്‍ എട്ടിന് ഹാജരാകാം എന്നാണ് ഉര്‍ജിത് പട്ടേല്‍ കമ്മിറ്റി ചെയര്‍മാനെ അറിയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍