UPDATES

ട്രെന്‍ഡിങ്ങ്

15 മിനുട്ട് ഏതെങ്കിലുമൊരു സ്‌റ്റേജില്‍ റാഫേല്‍ സംവാദത്തിന് തയ്യാറാണോ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍

പ്രധാനമന്ത്രിയാണ് കരാര്‍ സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് പ്രതിരോധ മന്ത്രി (മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍) പറഞ്ഞ കാര്യം ഞാന്‍ പറയും. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിയില്ല എന്ന് ഞാന്‍ പറയുന്നു.

15 മിനുട്ട് ഏതെങ്കിലുമൊരു സ്‌റ്റേജില്‍ റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് താനുമായി സംവാദത്തിന് തയ്യാറുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ വെല്ലുവിളി. നെഹ്രു കുടുംബത്തേയും രാഹുലിനെ വ്യക്തിപരമായും പരിഹസിച്ചും കടന്നാക്രമിച്ചും മോദി വിവിധയിടങ്ങളില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്.

എപ്പോള്‍ വേണമെങ്കിലും, എവിടെ വച്ചും ആകാം, 15 മിനുട്ട് മതി. ഞാന്‍ അനില്‍ അംബാനിയെക്കുറിച്ചും എച്ച്എഎല്ലിനെക്കുറിച്ചും (ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡ്), ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനകളെക്കുറിച്ചും വിമാനങ്ങളുടെ വിലയെക്കുറിച്ചുമെല്ലാം സംസാരിക്കും. പ്രധാനമന്ത്രിയാണ് കരാര്‍ സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് പ്രതിരോധ മന്ത്രി (മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍) പറഞ്ഞ കാര്യം ഞാന്‍ പറയും. പ്രധാനമന്ത്രി നടപടിക്രമങ്ങള്‍ പാലിച്ചില്ല. സിബിഐ ഡയറക്ടറെ രാത്രി രണ്ട് മണിക്ക് മാറ്റി. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിയില്ല എന്ന് ഞാന്‍ പറയുന്നു – രാഹുല്‍ ഗാന്ധി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി മോദി എന്നെങ്കിലും വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് താന്‍ കരുതുന്നത് എന്നും ട്വിറ്ററില്‍ രാഹുല്‍ പരിഹസിച്ചു.

റാഫേല്‍ കരാറില്‍ രേഖകള്‍ പരിശോധിച്ച ശേഷം ഹര്‍ജിക്കാരുടെ ആവശ്യങ്ങളടക്കം പരിഗണിച്ച് വ്യോമസേന ഉദ്യോഗസസ്ഥരെ വിളിച്ചുവരുത്തി സുപ്രീം കോടതി വിവരങ്ങള്‍ തേടിയിരുന്നു. കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കിയ സുപ്രീം കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേസില്‍ പ്രതിയാക്കണമെന്ന് ഹര്‍ജിക്കാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവരുടെ ആവശ്യം. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിനും ദാസോയുമായി കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുന്നതിനും മുമ്പായി പ്രധാനമന്ത്രി മോദി കരാര്‍ പ്രഖ്യാപിച്ചത് ഗുരുതരമായ ക്രമക്കേട് വ്യക്തമാക്കുന്നതായി ഹര്‍ജിക്കാര്‍ ആരോപിക്കുന്നുണ്ട്. നോട്ട് നിരോധനത്തെ ന്യായീകരിച്ച് മോദി, കര്‍ഷകരെ അപമാനിച്ചതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. മല്യയും മെഹുല്‍ ഭായും നിരവ് മോദിയും ഗോതമ്പ് കൃഷി ചെയ്യുന്നത് കണ്ടിട്ടുണ്ടോ, കര്‍ഷകരെ അപമാനിക്കരുത് മോദിജീ – രാഹുല്‍ ട്വീറ്റ് ചെയ്തു.

ഗോതമ്പ് കറ്റകള്‍ക്കിടയില്‍ പണമൊളിപ്പിച്ചത് ആരാണ് എന്ന് നോട്ട് നിരോധനത്തെ ന്യായീകരിച്ചുകൊണ്ട് മോദി ഛത്തീസ്ഗഡില്‍ പ്രസംഗിച്ചിരുന്നു. കര്‍ഷകര്‍ കള്ളപ്പണക്കാരാണ് എന്നാണ് നിങ്ങള്‍ പറഞ്ഞുവരുന്നത്. നിങ്ങള്‍ നോട്ട് നിരോധനം പ്രഖ്യാപിക്കുന്നു. എന്നിട്ട് പാവപ്പെട്ട കര്‍ഷകരുടെ പണം പിടിച്ചുപറിച്ച് നിങ്ങളുടെ സൂട്ട് – ബൂട്ട് സുഹൃത്തുക്കള്‍ക്ക് നല്‍കുന്നു. എന്നിട്ട് നിങ്ങള്‍ പറയുന്നു, കര്‍ഷകരുടെ പണം കള്ളപ്പണമാണ് എന്ന്. കര്‍ഷകരെ അപമാനിച്ചത് ഇന്ത്യ സഹിക്കില്ല – രാഹുല്‍ പറഞ്ഞു.

“നോട്ട് നിരോധനം കോണ്‍ഗ്രസിനെ പാപ്പരാക്കി, അതുകൊണ്ടാണ് അവര്‍ വിമര്‍ശിക്കുന്നത്”: മോദി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍