UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധി പുതിയ ‘ബാഹുബലി’യെന്ന് നവജോത് സിംഗ് സിധു

രാഹുലിന്റെ വരവോടെ മോശം ദിനങ്ങള്‍ അവസാനിക്കും . ബിജെപിയുടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞു – സിധു ഇന്ത്യ ടുഡെ ടിവിയോട് പറഞ്ഞു.

രാഹുല്‍ ഗാന്ധി പുതിയ ബാഹുബലി ആണെന്ന് പഞ്ചാബിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിംഗ് സിധു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടയിലാണ് സിധു ഇക്കാര്യം പറഞ്ഞത്. രാഹുലിന്റെ ഉയര്‍ച്ച അനിവാര്യമാണ്. രാഹുല്‍ പുതിയ ബാഹുബലിയാണ്. രാഹുലിന്റെ വരവോടെ മോശം ദിനങ്ങള്‍ അവസാനിക്കും – സിധു ഇന്ത്യ ടുഡെ ടിവിയോട് പറഞ്ഞു.

ബിജെപിയുടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് തീരുമാനങ്ങളെടുക്കാനുള്ള അധികാരം. അവരുടെ ശബ്ദമാണ് ദൈവത്തിന്റെ ശബ്ദം. അവരുടെ ശബ്ദം ബിജെപിയെ പേടിപ്പിക്കുന്നുണ്ട്. അവരുടെ അഹന്തക്ക് തിരിച്ചടിയേറ്റിരിക്കുന്നു. 2017ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായാണ്, നേരത്തെ ബിജെപി വിട്ടിരുന്ന സിധു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍