UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് താങ്കളെക്കൊണ്ട് ഈ കത്തെഴുതിച്ചത്; പരീഖറിന്റെ ആരോപണം തള്ളി രാഹുല്‍ ഗാന്ധി

പരീഖര്‍ജിയോടുള്ള സഹതാപം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കുന്നു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണവും കത്തും പ്രധാനമന്ത്രിയില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം കൂറ് കാണിക്കാനായി ഉന്നയിച്ചതാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പരീഖര്‍ജിയോടുള്ള സഹതാപം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കുന്നു. അദ്ദേഹം എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പനാജിയില്‍ അസുഖബാധിതനായ പരീഖറെ സന്ദര്‍ശിച്ച കാര്യം രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. സന്ദര്‍ശനം വ്യക്തിപരമാണെന്നും രാഹുല്‍ പ്രത്യേകം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പ്രസംഗിക്കവേ റാഫേല്‍ സംബന്ധിച്ച് പരീഖര്‍ തന്നോട് സംസാരിച്ചെന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം രാഹുല്‍ ഇത്തരത്തില്‍ ഒരു കാര്യം പറഞ്ഞിട്ടേയില്ലെന്നാണ് പ്രസംഗത്തിന്റെ വീഡിയോ വ്യക്തമാക്കുന്നത്. റാഫേല്‍ കരാര്‍ സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് പ്രതിരോധ മന്ത്രിയായിരിക്കെ പരീഖര്‍ പറഞ്ഞത് എന്ന് മാത്രമാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇത് രാഹുലും കോണ്‍ഗ്രസും പല തവണ ഉന്നയിച്ചിട്ടുള്ള കാര്യവുമാണ്.

രാഹുല്‍ ഗാന്ധി സങ്കുചിത രാഷ്ട്രീയ നേട്ടത്തിനായി സന്ദര്‍ശനം ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് രാഹുലിന് പരീഖര്‍ കത്ത് നല്‍കുകയും രാഹുലിനെ കുറ്റപ്പെടുത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ രംഗത്തുവരുകയുമുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍