UPDATES

രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി?

വേദിയില്‍ രാഹുലും സോണിയ ഗാന്ധിയുമടക്കമുള്ളവര്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി തുടങ്ങിയവര്‍.

“മോദിയുടെ ഫാഷിസ്റ്റ് സര്‍ക്കാരിന് തോല്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരൂ, രാജ്യത്തെ രക്ഷിക്കൂ” എന്നാണ് ചെന്നൈയില്‍ കരുണാനാധി പ്രതിമ അനാച്ഛാദന ചടങ്ങില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പ്രസംഗിച്ചത്. ഡിഎംകെ ആസ്ഥാനത്തെ കരുണാനിധി പ്രതിമ അനാച്ഛാദനം 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ ഐക്യത്തിന്റെ മറ്റൊരു ശക്തിപ്രകടനമായി തന്നെയാണ് ആസൂത്രണം ചെയ്തത് എന്ന കാര്യം വ്യക്തമാക്കുന്നതായിരുന്നു പരിപാടി.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടും എന്ന് ഇത് രണ്ടാം തവണയാണ് സ്റ്റാലിന്‍ പറയുന്നത്. ഇന്ന് സ്റ്റാലിന്‍ ഒരുപടി കൂടി കടന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്ന് തന്നെ പറഞ്ഞു. വേദിയില്‍ രാഹുലും സോണിയ ഗാന്ധിയുമടക്കമുള്ളവര്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി തുടങ്ങിയവര്‍. സദസില്‍ അടുത്തിടെ തമിഴ് നാട് രാഷ്ട്രീയത്തിലേയ്ക്ക് പുതിയ കക്ഷിയുമായി രംഗപ്രവേശം ചെയ്ത, നേരത്തെ ബിജെപി അനുകൂലിയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന, സൂപ്പര്‍ താരം രജനികാന്തും ബോളിവുഡ് നടനും ബിജെപി വിമത എംപിയുമായ ശത്രുഘന്‍ സിന്‍ഹ തുടങ്ങിയവരും.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിലെ തന്നെ പി ചിദംബരത്തെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞിരുന്നത് ഇത്തരത്തില്‍ രാഹുലിനെ ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ലെന്നാണ്. എന്നാല്‍ സ്റ്റാലിന്‍ ആ ഉയര്‍ത്തിക്കാട്ടലിന് തുടക്കം കുറിച്ചിരിക്കുന്നു. ഞങ്ങളുടെ നേതാവ് നരേന്ദ്ര മോദി, ആരാണ് നിങ്ങളുടെ നേതാവ് എന്ന ചോദ്യത്തിന്, പ്രസിഡന്‍ഷ്യല്‍ സംവിധാനത്തില്‍ മാത്രമല്ല, ഇന്ത്യയിലെ പാര്‍ലമെന്ററി സംവിധാനത്തിലും രക്ഷയില്ലാത്ത ആ ചോദ്യത്തിന് സ്റ്റാലിന്‍ ഇന്ന് നല്‍കിയിരിക്കന്ന മറുപടി രാഹുല്‍ ഗാന്ധി എന്നാണ്.

മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ് അധികാരം പിടിച്ചിരിക്കുന്നതിന്റെ ആത്മവിശ്വാസത്തിലും ധൈര്യത്തിലുമാണ് ഈ പ്രഖ്യാപനം എന്ന് വേണം കാണാന്‍. പൊതുതിരഞ്ഞെടുപ്പിന് മുമ്പായുള്ള ഒരു മഹാസഖ്യം എന്ന ആശയത്തോടും അതിന്റെ നേതാവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുന്നതിനോടും ഇടതുപക്ഷ പാര്‍ട്ടികള്‍ അടക്കമുള്ളവ യോജിക്കാന്‍ സാധ്യതയില്ല. എന്നാല്‍ പ്രതിപക്ഷ ഐക്യത്തിന്റെ ആത്മവിശ്വാസവും ഊര്‍ജ്ജവുമാണ് മറ്റൊരു തരത്തില്‍ സ്റ്റാലിന്റെ പ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ഒരു വര്‍ഷം; കോണ്‍ഗ്രസിന്റേയും

റാഫേൽ: കോണ്‍ഗ്രസ് രാജ്യത്തെ അപകടത്തിലാക്കുന്നുവെന്ന് മോദി; സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന് കോണ്‍ഗ്രസ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍