UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസുഖബാധിതനായ ഗോവ മുഖ്യമന്ത്രി പരീഖറെ രാഹുല്‍ ഗാന്ധി കണ്ടു; റാഫേല്‍ വിവാദത്തിന് ശേഷമുള്ള സന്ദര്‍ശനം വ്യക്തിപരമെന്ന് ട്വീറ്റ്

അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതിനായാണ് കണ്ടത്. സന്ദര്‍ശനം വ്യക്തിപരമായിരുന്നു എന്നും രാഹുല്‍ എടുത്ത് പറയുന്നു.

അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനോഹര്‍ പരീഖറെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പനാജിയിലെ വസതിയില്‍ സന്ദര്‍ശിച്ചു. ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതിനായാണ് കണ്ടത്. സന്ദര്‍ശനം വ്യക്തിപരമായിരുന്നു എന്നും രാഹുല്‍ എടുത്ത് പറയുന്നു. അവധി ദിവസങ്ങള്‍ ആഘോഷിക്കാനായി നേരത്തെ തന്നെ രാഹുലും സോണിയയും ഗോവയിലെത്തിയിരുന്നു.

തന്റെ മേശപ്പുറത്ത് റാഫേല്‍ കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമുണ്ടെന്നും തന്നെ ആര്‍ക്കും മാറ്റാനാവില്ലെന്നും മനോഹര്‍ പരീഖര്‍ മന്ത്രിസഭ യോഗത്തില്‍ പറഞ്ഞതായി ഗോവ മന്ത്രി വിശ്വജിത്ത് റാണെ ഒരു ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിടുകയും വലിയ വിവാദമാവുകയും ചെയ്തിരുന്നു. പരീഖര്‍ജിയുടെ മേശപ്പുറത്തുള്ള ആ രേഖകള്‍ പുറത്തുവിടണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോക്‌സഭയിലും ഇക്കാര്യം രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. അസുഖ ബാധിതനായ മനോഹര്‍ പരീഖര്‍ക്ക് ദൈനംദിന ഭരണകാര്യങ്ങളില്‍ വലിയ തോതില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താത്തത് ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍