UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം; തന്ത്രി കുടുംബത്തിനെതിരായ ആരോപണം ആരെയൊക്കെയോ പേടിച്ചിട്ടെന്ന് രാഹുല്‍

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രാഹുലിന്റെ രണ്ടാമത്തെ അറസ്റ്റാണിത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് തടയുന്നതിനായി രക്തം വീഴ്ത്തി നട അടപ്പിക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന് ജാമ്യം. സമുദായ സ്പര്‍ധവളര്‍ത്താനും കലാപമുണ്ടാക്കാനും ശ്രമിച്ചു എന്ന പേരിലാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ശബരി മല സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രാഹുലിന്റെ രണ്ടാമത്തെ അറസ്റ്റാണിത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കി സ്ത്രീ പ്രവേശനം തടയാനുള്ള ഒരു പ്ലാന്‍ ബി തങ്ങളുടെ കയ്യിലുണ്ടായിരുന്നു എന്നാണ് എറണാകുളം പ്രസ് ക്ലബില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയ വിവാദ പരാമര്‍ശം. തനിക്കെതിരായ തന്ത്രി കുടുംബത്തിന്റെ ആരോപണം ആരെയൊക്കെയോ പേടിച്ചാണെന്നും എതിര്‍ സ്ഥാനത്ത് മുഖ്യമന്ത്രി നില്‍ക്കുന്നത് കാരണമായിരിക്കാം ഇത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തന്ത്രി കുടുംബത്തിലോ ശബരിമലയിലോ രാഹുലിന് യാതൊരു അധികാരവുമില്ലെന്നും രാഹുലിന്റെ പ്രസ്താവനകള്‍ തങ്ങളുടേതല്ലെന്നും രാഹുലിന്റെ അമ്മാവനും ശബരിമല മുന്‍ തന്ത്രിയുമായ കണ്ഠരര് മോഹനര് പറഞ്ഞിരുന്നു. അതേസമയം സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

രാഹുല്‍ ഈശ്വര്‍ തന്ത്രി കുടുംബാംഗമല്ല, രാഹുലിന് ശബരിമലയില്‍ യാതൊരു അവകാശവുമില്ല: തന്ത്രി കുടുംബം പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍