UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധിയുടെ ആസ്തി 15.88 കോടി; സോണിയാ ഗാന്ധിക്ക് കൊടുക്കാനുള്ളത് 5 ലക്ഷം

72 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും നാമനിര്‍ദ്ദേശ പത്രികയുടെ കൂടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു

വയനാട് ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ മൊത്തം ആസ്തി 15.88 കോടി. നിക്ഷേപങ്ങളും ഭൂമിയും കെട്ടിടങ്ങളും അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെയും മൊത്തം വിലയാണിത്. സമ്പാദ്യം 5.80 കോടി രൂപയാണ്. 72 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും നാമനിര്‍ദ്ദേശ പത്രികയുടെ കൂടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കൈവശമുള്ളത് 40000 രൂപയാണ്. 5 ലക്ഷം രൂപ സോണിയ ഗാന്ധിക്ക് നല്‍കാനുണ്ട്.

സമ്പാദ്യം ഇങ്ങനെ:
രാഹുൽ ഗാന്ധിയുടെ കൈയ്യിൽ ഉള്ള തുക 40000.00
ഫിക്സഡ് ഡെപ്പോസിറ്റ് = 17,93,693.00
ബോണ്ട് / ഷെയർ നിക്ഷേപം = 5,19,44,682.00
പി പി എഫ് നിക്ഷേപം = 39,89,087.00
സ്വർണ്ണം = (333.300 ഗ്രാം) = 2,91,367.00
ആകെ = 5,80,58,779.00

ആകെ 10 കോടിയുടെ വസ്തുക്കളാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. ഡൽഹി മെഹ്‌റോളിയിൽ ഉള്ള 2.36 ഏക്കർ കൃഷി ഭൂമി പകുതി പ്രീയങ്ക ഗാന്ധിക്ക് കൂടി ഉടമസ്ഥ അവകാശമുള്ളതാണ്. 1,32,48,284.00 ഭൂമിയുടെ ഇപ്പോഴത്തെ വില. ഹരിയാന ഗുരുഗ്രാമിൽ സിഗ്നേച്ചർ ടവറിൽ 5838 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള ഓഫിസ് മുറി യുടെ ഇപ്പോഴത്തെ വില 8,75,70,000.00 ആണ്.

രാഹുല്‍ ഗാന്ധിക്കെതിരെ 5 കേസുകളുണ്ട്. ഇതില്‍ നാലു കേസുകള്‍ മാനനഷ്ട കേസുകളും ഒന്ന് സുബ്രമണ്യം സ്വാമി നല്‍കിയ സ്വകാര്യ കേസുമാണ്. ആർ എസ് എസ് പ്രവർത്തകർ മഹാരാഷ്ട്രയിലെ മസഗോൻ, ബിവാണ്ടി, ആസ്സാമിലെ കാംരൂപ് എന്നിവിടങ്ങളിൽ നൽകിയ മൂന്ന് മാനനഷ്ട കേസുകളും ബി ജെ പി പ്രവർത്തകർ റാഞ്ചിയിൽ ഫയൽ ചെയ്ത മാനനഷ്ട കേസുമാണ് നാല് കേസുകള്‍.

ട്രിനിറ്റി കോളേജില്‍ നിന്ന് ഡെവലപ്മെന്റ് സ്റ്റഡീസില്‍ എം ഫില്ലും, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ 1995-ല്‍ ബിരുദവും ആണ് രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍