UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധിക്ക് നേരെ ആക്രമണം: കാറിന് നേരെ കല്ലേറ്, കരിങ്കൊടി

കാറിന് നേരെ കല്ലേറ് നടത്തിയ സംഘപരിവാര്‍ അനുകൂലികളായ അക്രമികള്‍ രാഹുല്‍ ഗാന്ധിക്ക് നേരെ കരിങ്കൊടി കാട്ടുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ഗുജറാത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ കാര്‍ ആക്രമിക്കപ്പെട്ടു. ബനാസ്‌കന്ത ജില്ലയിലെ ധനേരയിലാണ് സംഭവം. കാറിന് നേരെ കല്ലേറ് നടത്തിയ സംഘപരിവാര്‍ അനുകൂലികളായ അക്രമികള്‍ രാഹുല്‍ ഗാന്ധിക്ക് നേരെ കരിങ്കൊടി കാട്ടുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കാറിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന് രാഹുല്‍ പങ്കെടുക്കേണ്ടിയിരുന്ന പൊതുയോഗം മാറ്റി.

രാജസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് രാഹുല്‍ ഗുജറാത്തിലെത്തിയത്. മനോത്ര ഗ്രാമത്തിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളുമായി രാഹുല്‍ സംസാരിച്ചു. ധനേരയിലെ ലാല്‍ ചൗക്ക് മേഖലയിലെത്തിയപ്പോളാണ് കരിങ്കൊടികളും പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ആള്‍ക്കൂട്ടമെത്തിയത്. പൊലീസ് ലാത്തിചാര്‍ജ് നടത്തി അക്രമികളെ വിരട്ടിയോടിച്ചു. ധനേര ഹെലിപാഡിലേയ്ക്ക് പോകുമ്പോളാണ് കാറിന് നേരെ കല്ലേറുണ്ടായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍