UPDATES

വൈറല്‍

“എല്ലാവരും സീറ്റ് ബെല്‍ട്ട് മുറുക്കിക്കോളൂ, നമ്മുടെ വിമാനത്തിന്റെ ചിറകുകള്‍ പോയിരിക്കുന്നു”: രാഹുലിന്റെ പരിഹാസം

രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയേയും മോദി സര്‍ക്കാരിനേയും വിമര്‍ശിച്ചുകൊണ്ട് മുന്‍ കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസ ട്വീറ്റ്.

“പ്രിയപ്പെട്ട യാത്രക്കാരെ, ഇത് നിങ്ങളുടെ കോ പൈലറ്റായ ധനമന്ത്രിയാണ് സംസാരിക്കുന്നത്. നമ്മുടെ വിമാനത്തിന്‍റെ ചിറകുകള്‍ വീണുപോയിരിക്കുന്നു. എല്ലാവരും സീറ്റ് ബെല്‍ട്ട് മുറുക്കി സുരക്ഷിതരായിരിക്കുക” – കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസ ട്വീറ്റാണിത്. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയേയും മോദി സര്‍ക്കാരിനേയും വിമര്‍ശിച്ചുകൊണ്ട് മുന്‍ കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു. ദ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ നോട്ട് നിരോധനം അടക്കമുള്ള മോദി സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് യശ്വന്ത് സിന്‍ഹ. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസ ട്വീറ്റ്. ഇന്ത്യന്‍ എക്സ്പ്രസ് ലേഖനത്തിന്‍റെ ലിങ്ക് അടക്കമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍