UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനില്‍ ഇനി മുതല്‍ ഗാന്ധി ജയന്തിക്ക് വിദ്യാലയങ്ങള്‍ക്ക് അവധിയില്ല

ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായ തീരുമാനമെന്ന് കോണ്‍ഗ്രസ്

ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. രാജസ്ഥാനിലെ സര്‍വകലാശാലകള്‍ക്ക് തയ്യാറാകിയ അവധി ദിന കലണ്ടറില്‍ നിന്നും ഗാന്ധി ജയന്തി ഒഴിവാക്കിയതാണ് വിവാദത്തിനു കാരണം. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഗവര്‍ണര്‍ കല്യാണ്‍ സിംഗിന്റെ ഉത്തരവോടെ പുറത്തിറക്കിയ അവധി ദിന കലണ്ടറില്‍ ഒക്ടോബര്‍ മാസത്തില്‍ മുഹറവും ദീപാവലിയും ഇടം പിടിച്ചിട്ടുണ്ടെങ്കിലും ഗാന്ധി ജയന്തി ഒഴിവാക്കി. ഇതാദ്യമായാണ് സംസ്ഥാനത്ത് ഗാന്ധിജയന്തി അവധി ദിനത്തില്‍ നിന്നും ഒഴിവാക്കുന്നത്.

ഇക്കാര്യത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആ ദിവസം കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിച്ചാണ് രാഷ്ട്രപിതാവിന്റെ ജന്മദിനം ആഘോഷിക്കേണ്ടത്. അതുകൊണ്ട് ഈ ഗാന്ധിജയന്തി മുതല്‍ കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും അവധിയില്ല. പകരം ഈ ദിവസം വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് ഗാന്ധിജയന്തി ദിനം ആഘോഷിക്കുകയാണ്; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കിരണ്‍ മഹേശ്വരി പറഞ്ഞു.

എന്നാല്‍ ഈ വിശദീകരണത്തില്‍ കോണ്‍ഗ്രസ് തൃപ്തരായില്ല. നിര്‍ഭാഗ്യകരമായ സംഭവം എന്നാണ് പാര്‍ട്ടി പ്രതികരിച്ചത്. ഏതു കോണില്‍ നിന്നു വീക്ഷിച്ചിട്ടും ഗാന്ധിജയന്തി ദിനം അവധി പട്ടികയില്‍ നിന്നും നീക്കയത് തങ്ങള്‍ക്ക് മനസിലാകുന്നില്ല. ആര്‍എസ്എസ് അജണ്ട വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. അവര്‍ ഒരിക്കലും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നില്ല; മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗലെട്ടോ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍