പശു മന്ത്രി ഒതാറാം ദേവസി സ്വതന്ത്രനായ സാന്യം ലോധയോട് പരാജയപ്പെട്ടത് 10,253 വോട്ടിന്.
രാജ്യത്തെ ആദ്യ പശു വകുപ്പ് മന്ത്രിയായ രാജസ്ഥാന് നിയമസഭ തിരഞ്ഞെടുപ്പില്‍ പശു മന്ത്രി ഒതാറാം ദേവസി സ്വതന്ത്രനായ സാന്യം ലോധയോട് പരാജയപ്പെട്ടത് 10,253 വോട്ടിന്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന സാന്യം ലോധ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി വിട്ട് സ്വതന്ത്രനായി ജനവിധി തേടുകയായിരുന്നു. ഭോപാജി (പുരോഹിതന്) എന്നാണ് പരാമ്പരാഗത വേഷവിധാനങ്ങളുമായി പ്രത്യക്ഷപ്പെടുന്ന പശു മന്ത്രി ദേവസി അറിയപ്പെടുന്നത്. ഗോപരിപാലന്‍ എന്നാണ് അദ്ദേഹത്തിന്റെ വകുപ്പിന് പേര്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകുമ്പോളടക്കം പ്രത്യേകതരം ലാത്തിയും വേഷവുമായാണ് ദേവസി എത്തുന്നത്. 2013ലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ പ്രത്യേക പശു വകുപ്പ് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.