UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജീവ് കുമാര്‍ നീതി ആയോഗ് ഉപാധ്യക്ഷന്‍

അരവിന്ദ് പനഗാരിയ രാജിവച്ചതിനെ തുടര്‍ന്നാണ് നിയമനം

നീതി ആയോഗിന്റെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് അരവിന്ദ് പഗാരിയയുടെ പിന്‍ഗാമിയായി സാമ്പത്തിക വിദഗ്ധന്‍ രാജീവ് കുമാര്‍ എത്തും. പനഗാരിയ രാജിവച്ചതിനെ തുടര്‍ന്നാണ് രാജീവ് കുമാറിന്റെ നിയമനം.

2006-2008 കാലത്ത് ദേശീയ സുരക്ഷ ഉപദേശക ബോര്‍ഡ് അംഗമായിരുന്ന രാജീവ് കുമാര്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇ്ക്കണോമിക്‌സില്‍ ഡിഫില്‍ കരസ്ഥമാക്കിയിട്ടുണ്ട്. എഫ്‌ഐസിസിഐ സെക്രട്ടറി ജനറല്‍, ഐ സി ആര്‍ ഐ ഇ ആര്‍ ഡയറക്ടര്‍ എന്നീ നിലകളിലും രാജീവ് കുമാര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ ഡോ. വിനോദ് പോളിനെ നീതി ആയോഗ് അംഗമായി നിയമിച്ചിട്ടുമുണ്ട്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍