UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിമാചല്‍ പ്രദേശില്‍ വീണ്ടും ചെങ്കൊടി: സിപിഎമ്മിന്റെ രാകേഷ് സിംഘ തോല്‍പ്പിച്ചത് ബിജെപിയെ

തിയോഗ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം രാകേഷ് സിംഘയാണ് ജയിച്ചത്. ഇത് രണ്ടാം തവണയാണ് രാകേഷ് സിംഘാ നിയമസഭയിലെത്തുന്നത്.

ഹിമാചല്‍ പ്രദേശ്‌ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ജയം. തിയോഗ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം രാകേഷ് സിംഘയാണ് (60) ജയിച്ചത്. ബിജെപിയുടെ രാകേഷ് വര്‍മയെ ആണ് സിപിഎം സ്ഥാനാര്‍ഥി തോല്‍പ്പിച്ചത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത് രണ്ടാം തവണയാണ് രാകേഷ് സിംഘ നിയമസഭയിലെത്തുന്നത്. 1993ല്‍ ഷിംല മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു.

കിന്നോറില്‍ ജെപി തമ്പനിയുടെ വാംഗ്തൂ കര്‍ചം ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളി സമരത്തിനിടെ രാകേഷ് സിംഘക്കെതിരായുണ്ടായ അക്രമം വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. സംസ്ഥാനത്തെ സിഐടിയുവിന്റെയും കിസാന്‍ സഭയുടെയും പ്രധാന നേതാവാണ് രാകേഷ് സിംഘ. രാകേഷ് സിംഘയും ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ സഞ്ജയ്‌ ചൗഹാനുമടക്കം 30 സ്ഥാനാര്‍ഥികളാണ് ഇത്തവണ സിപിഎമ്മിനുണ്ടായിരുന്നത്. നേരത്തെ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്‍റെ ജയം ശ്രദ്ധേയമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍