UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാമക്ഷേത്രം ഞങ്ങളുടെ അജണ്ടയിലില്ല: നിതീഷ് കുമാര്‍

“ഞങ്ങള്‍ക്ക് ബിഹാറിന്റെ വികസനത്തോടാണ് പ്രതിബദ്ധത. രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് കോടതിയില്‍ പരിഹാരം കാണണം എന്നാണ് ഞങ്ങളുടെ നിലപാട്”.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം എന്‍ഡിഎയുടെ അജണ്ടയിലില്ലെന്ന് ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഇക്കാര്യത്തില്‍ ലോക്ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്റെ നിലപാട് തന്നെയാണ് തനിക്കുമുള്ളതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാറില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സീറ്റ് വിഭജനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. ഞങ്ങള്‍ക്ക് ബിഹാറിന്റെ വികസനത്തോടാണ് പ്രതിബദ്ധത. രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് കോടതിയില്‍ പരിഹാരം കാണണം എന്നാണ് ഞങ്ങളുടെ നിലപാട്.

രാമക്ഷേത്രം ബിജെപിയുടെ മാത്രം അജണ്ടയാണെന്നും എന്‍ഡിഎയുടേതല്ലെന്നും ലോക് ജനശക്തി പാര്‍ട്ടി എംപിയും പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് കര്‍ഷകരുടെ പ്രശ്‌നങ്ങളും വികസന പ്രശ്‌നങ്ങളും സംസാരിച്ചപ്പോള്‍ ബിജെപി രാമക്ഷേത്രത്തെക്കുറിച്ച് പറഞ്ഞുനടക്കുകയായിരുന്നു എന്നും ഇതാണ് മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് കാരണമായതെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍