UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവില്‍ രാം മാധവിനും സമ്മതിക്കേണ്ടി വന്നു മണിക് സര്‍ക്കാരിന്റെ ലാളിത്യത്തെ

ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മണിക് സര്‍ക്കാര്‍ പങ്കെടുത്തു; ഇടതു പാര്‍ട്ടികള്‍ വിട്ടുനിന്നു

ഇന്നലെ നിയുക്ത മുഖ്യമന്ത്രി ബിപ്ലബ് ദേബുമൊത്ത് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാന്‍ ചെന്ന രാം മാധവ് പുതിയൊരാളായിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് മണിക് സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതിന്റെ 10 കോടിയുടെ കണക്ക് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിളമ്പിയ രാം മാധവ് ഇന്നലെ പറഞ്ഞത് എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും അനുകരിക്കേണ്ട വ്യക്തിത്വമാണ് മണിക് സര്‍ക്കാരിന്‍റേത് എന്നായിരുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും പെട്ടെന്നു തന്നെ മാറാനുള്ള മണിക് സര്‍ക്കാരിന്റെ തീരുമാനത്തെയാണ് രാം മാധവ് പ്രശംസിച്ചത്. “അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയെ അന്വര്‍ത്ഥമാക്കുന്ന ഒന്നായി മുഖ്യമന്ത്രി സഥാനം രാജിവെച്ച ഉടനെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. മറ്റ് നേതാക്കള്‍ക്ക് മാതൃകയാക്കാവുന്ന ഒരു കാര്യമാണിത്” രാം മാധവ് ട്വിറ്ററില്‍ കുറിച്ചു.

എന്തായാലും രാം മാധവിന്റെയും ബിപ്ലബ് ദേബിന്റെയും ക്ഷണം സ്വീകരിച്ച് മണിക് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ ഇന്നു പങ്കെടുത്തു. അതേ സമയം തിരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട വ്യാപക അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചു ഇടതുപാര്‍ട്ടികള്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിക്കുകയായിരുന്നു.

ഓഫീസിലേക്ക് സൈക്കിളിലും മലമുകളിലേക്ക് ഹെലികോപ്റ്ററിലും എത്തുന്ന മണിക് സര്‍ക്കാരിനെ കുറിച്ച് ഇനി കഥകള്‍ വരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍