UPDATES

ഇന്ത്യ

പാസ്വാനും മകനും വഴങ്ങി: എന്‍ഡിഎ വിടില്ല, ബിഹാറില്‍ ജെഡിയുവും ബിജെപിയും 17 സീറ്റില്‍; എല്‍ജെപി ആറില്‍

കഴിഞ്ഞ തവണ ഏഴ് സീറ്റുകളിലാണ് എല്‍ജെപി മത്സരിച്ചത്. ആറെണ്ണവും ജയിച്ചിരുന്നു. ഇത്തവവണ കൂടുതല്‍ സീറ്റ് വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

ബിഹാറില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 40 സീറ്റുകളില്‍ ബിജെപിയും എന്‍ഡിഎയും 17 സീറ്റുകളില്‍ വീതം മത്സരിക്കും. ബാക്കി ആറ് സീറ്റുകളില്‍ രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും (എല്‍ജെപി) മത്സരിക്കും. കഴിഞ്ഞ തവണ ഏഴ് സീറ്റുകളിലാണ് എല്‍ജെപി മത്സരിച്ചത്. ആറെണ്ണവും ജയിച്ചിരുന്നു. ഇത്തവവണ കൂടുതല്‍ സീറ്റ് വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിഭജനത്തില്‍ തങ്ങളുടെ ആവശ്യം ബിജെപി അംഗീകരിച്ചില്ലെങ്കില്‍ മുന്നണി വിട്ടേക്കുമെന്ന സൂചന കേന്ദ്ര മന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ രാം വിലാസ് പാസ്വാനും മകനും എംപിയുമായ ചിരാഗ് പാസ്വാനും നല്‍കിയിരുന്നു.

നേരത്തെ ബിജെപി 16 സീറ്റ്, ജെഡിയു 16 സീറ്റ് എന്നായിരുന്നു ധാരണം. മോദി സര്‍ക്കാരില്‍ നിന്ന് രാജി വച്ച് മുന്നണി വിട്ട മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍ എല്‍ എസ് പിക്ക് (രാഷ്ട്രീയ ലോക്‌സമത പാര്‍ട്ടി) രണ്ട് സീറ്റാണ് നീക്കി വച്ചിരുന്നത്. എന്നാല്‍ ഈ രണ്ട് സീറ്റുകളും എല്‍ജെപിക്ക് നല്‍കാതെ ബിജെപിയും ജെഡിയും വീതിച്ചെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സീറ്റ് വിഭജന തീരുമാനം പ്രഖ്യാപിച്ചത്. അമിത് ഷായും അരുണ്‍ ജയ്റ്റ്‌ലിയും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാസ്വാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെഡിയു ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ജെഡിയുവിന് വേണ്ടി തങ്ങളെ അവഗണിച്ചെന്ന് കുശ്വാഹയുടെ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. ആര്‍ എല്‍ എസ് പി, ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ ചേര്‍ന്നിരുന്നു. നോട്ട് നിരോധനമടക്കമുള്ള കാര്യങ്ങളില്‍ വിമര്‍ശനമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അരുണ്‍ ജയ്റ്റ്‌ലിക്കും കത്ത് നല്‍കിയിരുന്നു. എന്‍ഡിഎയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും എല്ലാവരും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. ബിജെപിയുമായുള്ള അഭിപ്രായഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും 2019ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വിജയമുറപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രിയോട് രണ്ട് വര്‍ഷത്തിന് ശേഷം നോട്ട് നിരോധനത്തെക്കുറിച്ച് ചോദിച്ചതിന്റെ ഗുണം എല്‍ജെപിയ്ക്കും ജെഡിയുവിനും കിട്ടിയതായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പരിഹസിച്ചു. കഴിഞ്ഞ തവണ 22 സീറ്റ് കിട്ടിയ ബിജെപി 17 സീറ്റിലേയ്ക്ക് ചുരുങ്ങുന്നു. കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രം കൂടിയ നീതീഷ്ജിയുടെ പാര്‍ട്ടി ഇത്തവണ 17 സീറ്റില്‍ മത്സരിക്കുന്നു. ബിഹാറിലെ എന്‍ഡിഎയുടെ അവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാം – തേജസ്വി ട്വീറ്റ് ചെയ്തു.

“കോണ്‍ഗ്രസ് കര്‍ഷകരുടെ പ്രശ്‌നം പറഞ്ഞപ്പോള്‍ ബിജെപി മതവും ക്ഷേത്രവും പറഞ്ഞുനടന്നു; അതുകൊണ്ടാണ് തോറ്റത്”: ചിരാഗ് പാസ്വാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍