UPDATES

രാംനാഥ് കോവിന്ദ് രാഷ്ട്രപതി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

കോവിന്ദിന്റെ വിജയം പ്രതീക്ഷിച്ചത് തന്നെയായിരുന്നുവെങ്കിലും ഗുജറാത്തിലും ഗോവയിലും കോണ്‍ഗ്രസ് അംഗങ്ങളില്‍ പലരും കോവിന്ദിന് വോട്ട് ചെയ്തു എന്നൊരു തിരിച്ചടി കൂടി പ്രതിപക്ഷത്തിന് ഉണ്ടായിട്ടുണ്ട്.

ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മീരാകുമാറിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം രാഷ്ട്രപതിയാകുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദ് 7,02,644 വോട്ട് (65.65 ശതമാനം) നേടിയപ്പോള്‍ മീരാകുമാറിന് 3,67,314 (35.35 ശതമാനം) വോട്ട് മാത്രമേ നേടാനായുള്ളൂ.

കോവിന്ദിന്റെ വിജയം പ്രതീക്ഷിച്ചത് തന്നെയായിരുന്നുവെങ്കിലും ഗുജറാത്തിലും ഗോവയിലും കോണ്‍ഗ്രസ് അംഗങ്ങളില്‍ പലരും കോവിന്ദിന് വോട്ട് ചെയ്തു എന്നൊരു തിരിച്ചടി കൂടി പ്രതിപക്ഷത്തിന് ഉണ്ടായിട്ടുണ്ട്.

21 എംപിമാരുടെ വോട്ടുകള്‍ അസാധുവായിട്ടുണ്ട്.  എന്‍ഡിഎക്ക് പുറത്ത് നിന്ന് എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ് തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ നേടാന്‍ കഴിഞ്ഞത് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജി വച്ചാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത്‌ സമുദായംഗമാണ് കോവിന്ദ്. ദീര്‍ഘകാലം ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍