UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് എതിരെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

പൌരന്‍മാര്‍ക്ക് നേരെ ചാരപ്പണി നടത്തുന്നു എന്ന ആരോപണം കേള്‍ക്കാന്‍ ഗവണ്‍മെന്‍റ് താത്പര്യപ്പെടുന്നില്ല

ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വ്യക്തിപരമായി താന്‍ എതിരാണെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. വോട്ടര്‍ ഐ ഡിക്ക് കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ടെന്നും എന്നാല്‍ ആധാറിന് ഇല്ലെന്നും മന്ത്രി പറഞ്ഞതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

“രണ്ടും വ്യത്യസ്ഥ മേഖലകളിലാണ് പ്രവര്‍ത്തനക്ഷമമാകുന്നത്. വോട്ട് ചെയ്യാന്‍ പോവുമ്പോള്‍ ആധാര്‍ കാര്‍ഡ് കാണിച്ചതുകൊണ്ട് കാര്യമില്ല. അവിടെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തന്നെ കാണിക്കണം” മന്ത്രി പറഞ്ഞു.

പൌരന്‍മാര്‍ക്ക് നേരെ ചാരപ്പണി നടത്തുന്നു എന്ന ആരോപണം കേള്‍ക്കാന്‍ ഗവണ്‍മെന്‍റ് താത്പര്യപ്പെടുന്നില്ല. എല്ലാ കാര്യങ്ങളും ആധാറുമായി ബന്ധിപ്പിച്ചാല്‍ ആധാര്‍ വിരുദ്ധ വാദക്കാര്‍ പറയുന്നതിനെ അംഗീകരിക്കുന്നതിന് തുല്യമാവും. നിങ്ങള്‍ എവിടെ പോകുന്നു, എന്തു തിന്നുന്നു, ഏത് സിനിമ കാണുന്നു അങ്ങനെ എല്ലാത്തിലും നരേന്ദ്ര മോദി ഗവണ്‍മെന്‍റ് ഒളിഞ്ഞു നോക്കുന്നതായി ആരോപണം ഉയരും. അങ്ങനെ സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.” പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍