UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മരിച്ചിട്ട് മൂന്ന് ദിവസം കഴിഞ്ഞും ‘ചികിത്സിച്ച്’ പണം വാങ്ങിയെന്ന് പരാതി: തമിഴ്‌നാട്ടിലെ ആശുപത്രിക്കെതിരെ രോഗിയുടെ ബന്ധുക്കള്‍

അഞ്ച് ലക്ഷം രൂപയാണ് ആദ്യം ആശുപത്രി ഈടാക്കിയത്. ചികിത്സ തുടരുന്നതിനായി മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടിരുന്നു.

മരണശേഷവും മൂന്ന് ദിവസം തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രി ചികിത്സയ്ക്കായി പണം ഈടാക്കിയതായി ബന്ധുക്കളുടെ പരാതി. തഞ്ചാവൂരിലെ ആശുപത്രിക്കെതിരെയാണ് നാഗപണട്ടം ജില്ലക്കാരായ കുടുംബം രംഗത്തെത്തിയിരിക്കുന്നത് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. ഇവര്‍ തഞ്ചാവൂര്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ആശുപത്രിക്കെതിരെ പരാതി നല്‍കി. തന്റെ പിതാവ് എന്‍ ശേഖറിനെ (55) വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ സുഭാഷ് പറയുന്നു. പിതാവിനെ ചികിത്സിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കള്ളം പറഞ്ഞാണ് മൃതദേഹം ആശുപത്രി അധികൃതര്‍ സൂക്ഷിച്ചതെന്ന് സുഭാഷ് കുറ്റപ്പെടുത്തുന്നു.

ഈ ദിവസങ്ങളില്‍ ചികിത്സയ്ക്കായുള്ള പണം ബന്ധുക്കളില്‍ നിന്ന് ഈടാക്കിയതായി ഇവരുടെ ബന്ധുവും സിപിഐ മുന്‍ എംഎല്‍എയുമായ ജി പളനിസ്വാമി പറയുന്നു. അഞ്ച് ലക്ഷം രൂപയാണ് ആദ്യം ആശുപത്രി ഈടാക്കിയത്. ചികിത്സ തുടരുന്നതിനായി മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് എന്ന് പൊലീസ് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍