UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഹൻലാലിന് ഡബ്ല്യുസിസി മറുപടി നൽകിയിട്ടുണ്ട്, ശബ്ദം ഉയർത്തുന്നത് സ്ത്രീകൾക്ക് വേണ്ടി: രമ്യ നമ്പീശൻ

ഏതെങ്കിലും വ്യക്തിയോടോ, സംഘടനയോടോ വൈരാഗ്യമില്ല. സിനിമാപ്രവര്‍ത്തകരായ വനിതകള്‍ക്ക് തുല്യപങ്കാളിത്തം ലഭിക്കണം.

മലയാള സിനിമയെ തകർക്കൽ അല്ല മറിച്, സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി ശബ്ദം ഉയർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഭിനേത്രിയും ഡബ്ല്യുസിസി മെമ്പറുമായ രമ്യ നമ്പീശൻ. എ എം എം എ പ്രസിഡന്റ് മോഹൻലാലിന്റെ പത്രസമ്മേളനത്തിൽ പരാമർശങ്ങൾക്ക് ഡബ്ല്യുസിസി വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അവർ വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഡബ്ല്യു
സിസി എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ രമ്യ നമ്പീശൻ.

ഏതെങ്കിലും വ്യക്തിയോടോ, സംഘടനയോടോ വൈരാഗ്യമില്ല. സിനിമാപ്രവര്‍ത്തകരായ വനിതകള്‍ക്ക് തുല്യപങ്കാളിത്തം ലഭിക്കണം അതിനു വേണ്ടി തുറന്ന മനസ്സോടെ ആരോഗ്യകരമായ ചർച്ചകൾ നടക്കണം അത് മാത്രമാണ് തങ്ങളുടെ ആവശ്യം എന്നും രമ്യ പറഞ്ഞു.

രമ്യയും റിമയും ഉള്‍പ്പെടെ നാലു നടിമാര്‍ മലയാള താരസംഘടനയായ എ.എം.എം.എയില്‍ നിന്നു രാജിവച്ചത് ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ തുടക്കം മുതല്‍ ശക്തമായ അഭിപ്രായവുമായി രമ്യയുള്‍പ്പെട്ട നടിമാരുടെ സംഘം മുന്നോട്ടു വന്നത് താരസംഘടനയായ എ.എം.എം.എയെ തകര്‍ക്കാനാണ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍