UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗിക പീഡനത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറെ രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ വിട്ടയച്ചതായി പരാതി

ഐപിസി 354 അടക്കമുള്ള വകുപ്പുകള്‍ (സ്ത്രീകള്‍ക്കെതിരായ അതിക്രമം) ചുമത്തിയിട്ടും മജിസ്‌ട്രേറ്റിന് മുന്നില്‍ പോലും ഹാജരാക്കാതെ വിട്ടയച്ചിരിക്കുകയാണ് എന്നും രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണ് ഇതെന്നും പരാതിക്കാരി കുറ്റപ്പെടുത്തി.

ലൈംഗികപീഡനത്തിനും തട്ടിക്കൊണ്ടുപോകലിനും അറസ്റ്റിലായ റിപ്പബ്ലിക് ടിവി അസം റിപ്പോര്‍ട്ടര്‍ അനിരുദ്ധ ഭകാത്ത് ചുതിയയെ വിട്ടയച്ചു. ബിജെപിയേയും മോദി സര്‍ക്കാരിനേയും ശക്തമായി അനുകൂലിക്കുന്ന അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ അസം കറസ്‌പോണ്ടന്റിനെ വിട്ടയച്ചത് ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന് പരാതിക്കാരിയെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസം സ്വദേശിയായ മാധ്യമപ്രവര്‍ത്തകയെ യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ദിസ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരുന്നത്.

ഭീഷണിയും കയ്യേറ്റവുമടക്കമുള്ള വകുപ്പുകള്‍ ഇയാളുടെ പേരില്‍ ചുമത്തിയിരുന്നു. ഐപിസി 354 അടക്കമുള്ള വകുപ്പുകള്‍ (സ്ത്രീകള്‍ക്കെതിരായ അതിക്രമം) ചുമത്തിയിട്ടും മജിസ്‌ട്രേറ്റിന് മുന്നില്‍ പോലും ഹാജരാക്കാതെ വിട്ടയച്ചിരിക്കുകയാണ് എന്നും രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണ് ഇതെന്നും പരാതിക്കാരി കുറ്റപ്പെടുത്തി. അനിരുദ്ധയുടെ അമ്മ തന്നെ പീഡിപ്പിക്കാന്‍ അയാളെ പ്രോത്സാഹിപ്പിച്ചതായും ഇരയായ യുവതി ആരോപിക്കുന്നു. അതുകൊണ്ട് അവരുടെ പേരും എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്.

വ്യാജ ചിത്രവുമായി റിപ്പബ്ലിക് ടിവി ഉപദേശകന്‍, ഒപ്പം സംഘപരിവാറും; മമതയുടെ പൊലീസ് വിമുക്തഭടനെ തല്ലിച്ചതച്ചെന്ന പ്രചാരണം പക്ഷേ പൊളിഞ്ഞു

അര്‍ണാബ് ഗോസ്വാമി നെഹ്രു മെമ്മോറിയല്‍ മ്യൂസിയം സൊസൈറ്റി അംഗം

അര്‍ണാബ് ഗോസ്വാമിക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ്

ആരാണ് അര്‍ണാബ് ഗോസ്വാമി? അയാള്‍ ചെയ്തതും ചെയ്യുന്നതും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍