UPDATES

സ്വകാര്യത; ഭരണഘടന ബഞ്ച് വിധി ബീഫ് നിരോധനത്തിനും ബാധകമാകാമെന്നു സുപ്രിം കോടതി

ബീഫ് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന ബോംബെ ഹൈക്കോടതി വിധി പരിശോധിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

സ്വകാര്യത മൗലികാവകാശമാക്കിയ ഭരണഘടനാ ബഞ്ചിന്റെ വിധി രാജ്യത്തെ ബീഫ് നിരോധന നിയമങ്ങളേയും ബാധിക്കാമെന്ന് സുപ്രീം കോടതി. ബീഫ് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന ബോംബെ ഹൈക്കോടതി വിധി പരിശോധിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിശോധിക്കുകയായിരുന്നു സുപ്രീംകോടതി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധനം ശരിവച്ച ബോംബെ ഹൈക്കോടതി, ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മാട്ടിറച്ചി കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്നാണ് വിധിച്ചത്.

ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പശു, കാള, എരുമ എന്നിവയെ കൊല്ലുന്നതും ഇറച്ചി വില്‍ക്കുന്നതും മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന, ജാമ്യമില്ലാ കുറ്റമാണ്. പിഴ ആയിരത്തില്‍ നിന്ന് പതിനായിരമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. പശു, കാള, എരുമ ഇറച്ചികളാണ് മഹാരാഷ്ട്രയില്‍ മാട്ടിറച്ചി (ബീഫ്) എന്നറിയപ്പെടുന്നത്. പോത്തിറച്ചിക്ക് നിരോധനമില്ലെങ്കിലും മഹാരാഷ്ട്രക്കാര്‍ക്ക് പൊതുവെ അതിനോട് വലിയ താല്‍പര്യമില്ല. മാട്ടിറച്ചി വിപണിയില്‍ 25% മാത്രമാണ് പോത്തിറച്ചി വരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍