UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃണമൂല്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം; രണ്ടാം സ്ഥാനത്ത് ബിജെപി

സംസ്ഥാനത്ത് ബിജെപിയുടെ വോട്ടിംങ് ശതമാനം കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍

ഞായറാഴ്ച നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ പശ്ചിംബംഗാളില്‍ മമ്മതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. ഏഴ് നഗരഭരണകേന്ദ്രങ്ങളിലേക്കുനടന്ന തിരഞ്ഞെടുപ്പില്‍ എല്ലായിടത്തും തൃണമുലിന് വിജയം കൊയ്യാനായി.

മുഖ്യപ്രതിപക്ഷസ്ഥാനത്ത് ബിജെപി തന്നെയാണെന്നുറപ്പിച്ചുകൊണ്ട് പിന്നില്‍ ബിജെപിയും സ്ഥാനം പിടിച്ചു. ഏഴിടങ്ങളില്‍ ഒരു കോര്‍പ്പറേഷനും അഞ്ച് നഗരസഭകളിലുമാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ദുബ്ഗുരി മുന്‍സിപാലിറ്റിയില്‍ 16 ല്‍ 12 ഉം സീറ്റുകള്‍ ടിഎംസി തൂത്തുവാരി. അതെസമയം, ദുബ്ഗുരി തിരഞ്ഞെടുപ്പ് നടന്നത് സംഘര്‍ഷത്തിനിടെയായതിനാല്‍ ഫലം റദ്ദാക്കണമെന്ന് ബിജെപിയും സിപിഎം ആവശ്യപെട്ടു.

പ്രദേശത്ത് ടിഎംസി വ്യപകമായി ബുത്ത് പിടിത്തം നടത്തിയെന്നാണ് ഇരുപാര്‍ടികളുടേയും അവകാശവാദം. ത്രിണമൂല്‍ ജനാധിപത്യത്തിന്റെ മോക്കറിയാണിക്കുകയായിരുന്നുവെന്നും ഇരു പാര്‍ടികള്‍ കുറ്റപെടുത്തി. ഫലം പുറത്തുവരുമ്പോള്‍ എറെകുറെ എല്ലായിടത്തും തൃണമുലാണ് മുന്‍നിലയില്‍. ചിലയിടങ്ങളില്‍ സിപിഎം കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സാനിദ്ധ്യം അടയാളപെടുത്തിയെങ്കിലും ബിജെപിയാണ് രണ്ടാംസ്ഥാനത്തെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ബിജെപിയുടെ വോട്ടിംങ് ശതമാനം കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍