UPDATES

ന്യൂസ് അപ്ഡേറ്റ്സ്

56 ഇഞ്ചുകാര്‍ പറയൂ, റാഫേല്‍ ഇടപാടിലെ സത്യം: റോബര്‍ട്ട് വാദ്ര

സര്‍ക്കാരിന്റെ ഭരണ പരാജയം, രൂപയുടെ മൂല്യം ഇടിയുന്നത്, എണ്ണ വില കുതിച്ചുയരുന്നത്, ഇപ്പോള്‍ പുതിയ നമ്പര്‍ – ഇങ്ങനെ ഓരോന്നുണ്ടാകുമ്പോളും ബിജെപി നേതാക്കള്‍ എനിക്കെതിരെ രംഗത്തുവരുന്നു.

തന്നെ കടന്നാക്രമിക്കുന്ന ബിജെപിക്കെതിരെ പ്രത്യാക്രമണവുമായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ രാഹുല്‍ ഗാന്ധി. ഫേസ്ബുക്ക് പോസ്റ്റിലാണ് റാഫേല്‍ കരോറിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച് വാദ്ര രംഗത്തെത്തിയത്. ആദ്യമൊക്കെ ഞാനിത് അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കങ്ങള്‍ക്ക് നേരെ വരുന്ന ഒരു ആരോപണങ്ങളേയും മറക്കാന്‍ അവര്‍ എന്റെ പേര് വലിച്ചിഴക്കുകയാണ്.

സര്‍ക്കാരിന്റെ ഭരണ പരാജയം, രൂപയുടെ മൂല്യം ഇടിയുന്നത്, എണ്ണ വില കുതിച്ചുയരുന്നത്, ഇപ്പോള്‍ പുതിയ നമ്പര്‍ – ഇങ്ങനെ ഓരോന്നുണ്ടാകുമ്പോളും ബിജെപി നേതാക്കള്‍ എനിക്കെതിരെ രംഗത്തുവരുന്നു. റാഫേല്‍ കരാറില്‍ ഇവര്‍ നടത്തിയ അഴിമതി വ്യക്തമാണ്. എല്ലാ അന്വേഷണ ഏജന്‍സികളും ഇവരുടെ കയ്യിലാണ്. കഴിഞ്ഞ നാല് വര്‍ഷമായി ബിജെപി എന്നെ വേട്ടയാടുകയാണ്. ഇവര്‍ പറയുന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് എന്ന് ഇവര്‍ക്ക് നന്നായി അറിയാം. ഇവര്‍ ഇവരുടെ 56 ഇഞ്ച് നെഞ്ച് വിരിച്ചുനിന്ന് റാഫേലിന്റെ സത്യം രാജ്യത്തോട് പറയട്ടെ. ഇവരുടെ നുണകള്‍ ജനങ്ങള്‍ മടുത്തുകഴിഞ്ഞു – വാദ്ര പറയുന്നു.

റോബര്‍ട്ട് വാദ്രയുടെ അടുത്തയാളായ സഞ്ജയ് ഭണ്ഡാരിക്ക് വേണ്ടിയാണ് 2012ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റാഫേല്‍ കരാര്‍ നിര്‍ത്തിവച്ചതെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍ ആരോപിച്ചിരുന്നു. റാഫേല്‍ നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനി ദസോള്‍ട്ട് സഞ്ജയ്‌ ഭണ്ഡാരിയുടെ കമ്പനിയെ കരാര്‍ പങ്കാളി ആക്കാത്തത്തിലുള്ള അമര്‍ഷം മൂലമാണ് യുപിഎ സര്‍ക്കാര്‍ കരാര്‍ നിര്‍ത്തിവച്ചത് എന്നും ബിജെപി ആരോപിക്കുന്നു. പ്രതിരോധ ഇടനിലക്കാരനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ സഞ്ജയ് ഭണ്ഡാരി യുപിഎ സര്‍ക്കാരിന്റെ കാലത്തെ പ്രതിരോധ കരാറുകള്‍ വഴി 10 ലക്ഷം സ്വിസ് ഫ്രാങ്ക് കൈക്കൂലിയായി കൈപ്പറ്റിയതായി ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചിരുന്നു. റോബര്‍ട്ട് വാദ്രയാണ് ഈ ഇടപാടുകളില്‍ ഭണ്ഡാരിയെ സഹായിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. ഒരു പ്രതിരോധ ഇടപാടുകാരന്‍ ലണ്ടനില്‍ ഫ്‌ളാറ്റും പണവും റോബര്‍ട്ട് വാദ്രയ്ക്ക് കൈക്കൂലിയായി നല്‍കിയതായി ഇന്നലെ ബിജെപി ആരോപിച്ചിരുന്നു.

‘കമാന്‍ഡര്‍ ഇന്‍ തീഫ്‌’: മോദി സര്‍ക്കാരിനെതിരെ ദസോള്‍ട്ട് ചെയര്‍മാന്റെ വീഡിയോയുമായി കോണ്‍ഗ്രസ്

റാഫേല്‍ കത്തുന്നു: രാഹുല്‍ ഗാന്ധിയുടെ കുടുംബക്കാര്‍ എല്ലാം കള്ളന്മാരെന്ന് നിര്‍മ്മല സീതാരാമന്‍; ഒലാന്ദിനെ തള്ളി ഇന്ത്യ

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

റാഫേല്‍ കരാറും മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും തമ്മിലെന്ത്‌?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍