UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ ആന്റി റോമിയോ സ്ക്വാഡ് അക്രമം; പെണ്‍സുഹൃത്തിനൊപ്പമിരുന്ന യുവാവിനെ മൊട്ടയടിച്ചു

പെണ്‍സുഹൃത്തിനൊപ്പം പാര്‍ക്കില്‍ കണ്ടെന്ന് പറഞ്ഞാണ് ആന്റി റോമിയോ സ്‌ക്വാഡ് ഇയാളെ പിടികൂടി മൊട്ടയടിച്ചത്.

ഉത്തര്‍പ്രദേശില്‍ കമിതാക്കള്‍ക്കെതിരെ അക്രമം നടത്തുന്ന പൊലീസിന്റെ സദാചാര ഗുണ്ടാസംഘം ആന്റി റോമിയോ സ്‌ക്വാഡ് യുവാവിന്റെ തല മൊട്ടയടിച്ചു. ഷാജഹാന്‍പൂരിലാണ് റോമിയോ സ്‌ക്വാഡിന്റെ അക്രമം. പെണ്‍സുഹൃത്തിനൊപ്പം പാര്‍ക്കില്‍ കണ്ടെന്ന് പറഞ്ഞാണ് ആന്റി റോമിയോ സ്‌ക്വാഡ് ഇയാളെ പിടികൂടി മൊട്ടയടിച്ചത്. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇതിന്റെ വീഡിയോ ഇന്നലെയാണ് പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടു. വ്യാപക പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. മൂന്ന് പൊലീസ് കോണ്‍സറ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

അതേസമയം ആന്റി റോമിയോ സ്‌ക്വാഡിനെതിരെ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് മാത്രമല്ല, പിന്തുണ നല്‍കുകയും കൂടിയാണ് യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍. ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാവണം എന്നാണ് അലഹാബാദ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയം. ആന്റി റോമിയോ സ്‌ക്വാഡ് എന്ന നിയമവിരുദ്ധ സംഘം പിരിച്ചുവിടണമെന്ന തരത്തിലുള്ള അഭിപ്രായങ്ങളൊന്നും കോടതിയില്‍ നിന്ന് വന്നിട്ടില്ല.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനനങ്ങളിലൊന്നായിരുന്നു ആന്റി റോമിയോ സ്‌ക്വാഡ് യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനെന്ന പേരിലാണ് ഇത്തരമൊരു സംഘത്തിന് രൂപം നല്‍കിയതd. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തല മൊട്ടയടിക്കുക, മുഖത്ത് കരിതേക്കുക തുടങ്ങിയ പീഡനമുറകള്‍ വേണ്ടെന്നാണ് റോമിയോ സ്‌ക്വാഡിന് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അതേസമയം മദ്ധ്യപ്രദേശിലും സമാനമായ സ്‌ക്വാഡിന് രൂപം നല്‍കുമെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറയുന്നത്. ഇത്തരത്തില്‍ പ്രേമ പ്രകടനവുമായി നടക്കുന്നവര്‍ സമൂഹത്തിന് ദോഷം ചെയ്യുമെന്നും അവരെ നേരെയാക്കാന്‍ ശ്രമിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. 1990കളില്‍ ഗുജറാത്തിലെ ആന്റി റോമിയോ സ്‌ക്വാഡ് ആദ്യമായി വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍