UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റൊണാള്‍ഡോ 137 കോടി അടയ്ക്കും; നികുതി വെട്ടിപ്പ് കേസ് ഒത്തുതീരുന്നു

ആദ്യ ലോകകപ്പ് ഹാട്രിക്, 18 മില്യൺ പിഴ, രണ്ടു വര്‍ഷം തടവ് എല്ലാം ഒരേ ദിവസം സംഭവിച്ചതും യാദൃശ്ചികമാകാം

ലോകകപ്പ് ഫുട്ബോളിൽ സ്‌പെയിനിനെതിരായ സുപ്രധാന മത്സരത്തിന് ഇറങ്ങാന്‍ തയ്യാറെടുക്കുന്ന പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകരെ വരവേറ്റത് ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു. നികുതി വെട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ തടവുശിക്ഷയും പിഴയും ഏറ്റുവാങ്ങാന്‍ സമ്മതിച്ചതായാണ് ഒരു സ്പാനിഷ് പത്രം റിപ്പോട്ട് ചെയ്തത്. റയല്‍ മാഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ സ്‌പെയിനില്‍ 14.7 ദശലക്ഷം യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.

ആദ്യം നികുതി വെട്ടിച്ചുവെന്ന ആരോപണം നിഷേധിച്ചിരുന്ന ക്രിസ്റ്റ്യാനോ പിന്നീട് രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഡഡ് തടവുശിക്ഷയ്ക്കും പിഴയടയ്ക്കാനും തയ്യാറായി നികുതി വകുപ്പുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയായിരുന്നുവെന്നാണ് പുറത്തു വന്ന വാർത്തകൾ. എൽ മണ്ടോ ആണ് വാർത്ത ആദ്യം റിപ്പോട് ചെയ്തത്.

റിപ്പോര്‍ട്ട് അനുസരിച്ച് രണ്ടു വര്‍ഷത്തെ തടവുശിക്ഷയും 18.8 ദശലക്ഷം യൂറോ പിഴയുമാണ് റൊണാള്‍ഡോ സ്വീകരിച്ചത്. എന്നാല്‍, ഇതിന് റൊണാള്‍ഡോയ്ക്ക് ജയിലില്‍ കഴിയേണ്ടിവരില്ല. സ്‌പെയിനിലെ നിയമം അനുസരിച്ച് നേരത്തെ ശിക്ഷയൊന്നും ലഭിക്കാത്തവര്‍ക്ക് രണ്ട് വര്‍ഷത്തില്‍ കുറവ് തടവുശിക്ഷ വിധിക്കപ്പെട്ടാല്‍ ജയിലില്‍ കഴിയേണ്ടതില്ല. സസ്പെൻഡഡ് സെന്റൻസ് ആയതുകൊണ്ട് ഈ ശിക്ഷ ഉടനെ നടപ്പാക്കുകയുമില്ല.

എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ചു താരം ഇരുപത് മില്യൺ നൽകി കേസ് അവസാനിപ്പിക്കാൻ തയ്യാറാണെന്ന് പറയുന്നു. സ്പെയിനിലെ നികുതി വകുപ്പ് വക്താവുമായി നടന്ന ചർച്ചകൾക്കൊടുവിൽ ആണ് തീരുമാനം.

ലോകകപ്പില്‍ സ്പെയിനിനെതിരെ റൊണോൾഡോയുടെ ഒറ്റയാൾ പ്രകടനത്തിന്റെ ബലത്തിലാണ് പോർച്ചുഗൽ സമനില പിടിച്ചത്. ആദ്യ ലോകകപ്പ് ഹാട്രിക്, 18 മില്യൺ പിഴ, രണ്ടു വര്‍ഷം തടവ് എല്ലാം ഒരേ ദിവസം സംഭവിച്ചതും യാദൃശ്ചികമാകാം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

‘ഈ തലച്ചോര്‍ ഫിഫ മ്യൂസിയത്തില്‍ സൂക്ഷിക്കണം’

ലോകകപ്പിലെ ആദ്യ ഹാട്രിക് റൊണാള്‍ഡോയ്ക്ക്…. എന്തു സാധ്യമല്ല ഈ മനുഷ്യന്..!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍