UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷേത്ര പ്രവേശന വിഷയം ഉയര്‍ന്നുവന്നപ്പോള്‍ രാജകുടുംബങ്ങള്‍ പാവപ്പെട്ടവരെ പേടിപ്പിച്ചുനിർത്തി: ചരിത്രകാരന്‍ എം ജി എസ് നാരായണന്‍

പന്തളം കൊട്ടാരവും ശബരിമല തന്ത്രി കുടുംബവും ആചാരങ്ങൾ മാറ്റരുതെന്നുപറയുന്നത‌് അവരുടെ സ്ഥാപിത താൽപര്യമായേ കാണാനാകൂ

“ക്ഷേത്ര പ്രവേശന വിഷയം ഉയര്‍ന്നുവന്നപ്പോള്‍ രാജകുടുംബങ്ങള്‍ വലിയ എതിര്‍പ്പുമായാണ് വന്നത്. അവര്‍ പാവപ്പെട്ടവരെ പേടിപ്പിച്ചുനിർത്തി. എന്നാല്‍ ഇതൊന്നും അധികകാലം നിലനിന്നില്ല. അതുപോലെ ഇപ്പൊഴത്തെ പ്രതിഷേധങ്ങൾക്കും ആയുസ്സുണ്ടാവില്ല.” ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പറഞ്ഞു.

പന്തളം കൊട്ടാരവും ശബരിമല തന്ത്രി കുടുംബവും ആചാരങ്ങൾ മാറ്റരുതെന്നുപറയുന്നത‌് അവരുടെ സ്ഥാപിത താൽപര്യമായേ കാണാനാകൂ. ആചാരങ്ങളും വിശ്വാസങ്ങളും ഇരുമ്പുലക്കയല്ലെന്നും എം ജി എസ് കൂട്ടിച്ചേര്‍ത്തു.

ഇരുപതാംനൂറ്റാണ്ടിൽ പ്രാദേശികമായ ക്ഷേത്രം മാത്രമായിരുന്ന ശബരിമലയെ കുറിച്ചു കൂടുതല്‍ പരാമര്‍ശങ്ങളുള്ളത് ആധുനിക ഗ്രന്ഥങ്ങളിലാണ‌്. അതായത് ശബരിമല അറിയപ്പെടാൻ തുടങ്ങിയിട്ട‌് ഒരു നൂറ്റാണ്ട് മാത്രമാണ്ആയത്. അതിനുശേഷമാണ‌് ആചാരങ്ങളും മറ്റും ഏർപ്പെടുത്തിയത‌്. അയ്യപ്പന്റെ പേരിൽ പ്രചരിക്കുന്ന ആചാരങ്ങളിലെല്ലാം കാലാനുസൃതമായ മാറ്റം വരുത്തണം എന്നും എം ജി എസ് പറഞ്ഞു.

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

ഗര്‍ഭപാത്രം നീക്കം ചെയ്തതിനു ശേഷം ശബരിമലയിലെത്തിയ മുന്‍ കോളേജ് പ്രിന്‍സിപ്പലോട് പോലീസ് ചോദിച്ചു, “എന്താണ് തെളിവ്?”

‘സ്ത്രീകളെ കണ്ടാൽ അയ്യപ്പന‌് ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അപകീർത്തിപ്പെടുത്തലാണ‌്’ : എം ലീലാവതി

രാഹുല്‍ ഈശ്വറിന്റെ കുമ്മനം ഓര്‍മ വിരല്‍ ചൂണ്ടുന്നത് നിലയ്ക്കൽ സമരത്തിലേക്കാണ്; പിന്തുണയ്ക്ക് ആര്‍എസ്എസിന്റെ ഉത്തരേന്ത്യന്‍ ലോബിയും

ബ്രാഹ്മണ്യ ഹുങ്ക് വീണ്ടും വെല്ലുവിളിക്കുമ്പോൾ അതിന്റെ നെഞ്ചിൽച്ചവിട്ടിപ്പോകാനുള്ള ചരിത്രപരമായ കടമ മലയാളിക്കുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍