UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സംഘര്‍ഷം: അറസ്റ്റിലായ ആര്‍എസ്എസ് നേതാവ് രാജേഷിനെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

നേരത്തെ തൃശൂര്‍ സ്വദേശി ലതയേയും കുടുംബത്തേയും ആക്രമിച്ചത് രാജേഷ് അടക്കമുള്ള സംഘമാണ് എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ശബരിമലയില്‍ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ആര്‍എസ്എസ് നേതാവിനെ ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മലയാറ്റൂര്‍ ഫാര്‍മസിയിലെ ജീവനക്കാരനാണ് ആര്‍ രാജേഷ്. ആര്‍എസ്എസിന്റെ മുന്‍ ജില്ല കാര്യവാഹക് ആണ്. നിലവില്‍ എറണാകുളം, മൂവാറ്റുപുഴ എന്നീ സംഘപരിവാര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന വിഭാഗിന്റെ ഭാരവാഹിയാണ് (കാര്യകര്‍തൃ സദസ്യന്‍).

കഴിഞ്ഞ ഞായറാഴ്ച രാജേഷിന്റെ നേതൃത്വത്തില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയിരുന്നു. ഹരിവരാസനത്തിന് ശേഷവും പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് രാജേഷ് അടക്കം 69 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ തൃശൂര്‍ സ്വദേശി ലതയേയും കുടുംബത്തേയും ആക്രമിച്ചത് രാജേഷ് അടക്കമുള്ള സംഘമാണ് എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 14 ദിവസത്തെ റിമാന്‍ഡില്‍ പൂജപ്പൂര സെന്‍ട്രല്‍ ജയിലിലാണ് ഇവര്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍