UPDATES

ട്രെന്‍ഡിങ്ങ്

കേരളം സമ്പന്നരുടെ നാടെന്ന് പ്രചരണം; ദുരിതാശ്വാസനിധി പിരിക്കുന്നത് മുംബയില്‍ ആര്‍ എസ് എസുകാര്‍ തടയുന്നു

മുംബൈയിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥികളെ വാശി റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു

മുംബൈയിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥികളുടെ കേരളത്തിലേക്കുള്ള ദുരിതാശ്വാസ സമാഹരണം ആർ എസ് എസ് അനുഭാവികൾ തടയുന്നതായി പരാതി. വാശി റെയിൽവേ സ്റ്റേഷനിൽ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുമ്പോൾ ആർ എസ് എസ് അനുഭാവികൾ വന്ന് ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥിനി ജി എസ് ദിവ്യ അഴിമുഖത്തോട് പറഞ്ഞു.

ദിവ്യയുടെ വാക്കുകൾ, “ഇവിടത്തെ മലയാളികൾക്ക് പുറമെ സ്റ്റുഡന്റസ് യൂണിയനും കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം കളക്ട് ചെയ്യുന്നുണ്ട്. മൂന്നു പേരടങ്ങുന്ന ഒരു ടീമാണ് വാശി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അവിടെ പണം കളക്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ഒരാൾ വന്നു ഒച്ച വെക്കുകയും, കേരളം ഒരു സമ്പന്ന സംസ്ഥാനം ആണ് അവർക്കു പണം ആവശ്യം ഇല്ലെന്നു പറയുകയും ചെയ്തു. അയാളുടെ ശബ്ദം ഉയർന്നതോടെ ആളുകൾ തടിച്ചു കൂടി. അതിനു ശേഷം സുരേഷ് കൊച്ചട്ടിലിന്റെ ഓഡിയോ അടക്കം ഉള്ള വ്യാജ പ്രചാരണങ്ങളും, ബി ജെ പി സംഘപരിവാർ ഗ്രൂപ്പുകളിലെ മെസ്സേജുകളും ആ വിദ്യാർത്ഥികളെ കേൾപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അയാള്‍ റെയിൽവേ അധികൃതരെ വിളിച്ചു കൊണ്ടുവരികയായിരുന്നു. കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കണം എന്നും, പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും റെയിൽവേ അധികൃതരും അറിയിച്ചു. കുർളയിലും, ഘട്ട് കോപ്പറിലും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.”

സുരേഷ് കൊച്ചാട്ടിൽ അടക്കമുള്ളവർ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ മുംബൈയിലെ പല നിക്ഷ്പക്ഷ സുഹൃത്തുക്കളും വിശ്വസിക്കുന്നതായി ദിവ്യ ചൂണ്ടിക്കാട്ടി.

ഘാട് കോപ്പർ സ്റ്റേഷനിൽ ധനശേഖണത്തിനിറങ്ങിയ മലയാളി പ്രവർത്തകരെയും ആര്‍ എസ് എസ് സമ്മർദ്ദത്തിൽ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് മുംബൈയിലെ സാംസ്‌കാരിക പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് ഇവിടെ പണപ്പിരിവ് നടത്തണ്ട എന്നാണവർ പറയുന്നത്. സോഷ്യൽ മീഡിയയിൽ മാത്രമല്ല നേരിട്ടും ആർ എസ് എസ് അനുഭാവികൾ കേരളത്തോട് ചെയ്യുന്ന ദ്രോഹം ചെറുതല്ലെന്നു മുംബൈ മലയാളിയും, സാംസ്‌കാരിക പ്രവർത്തകനുമായ ദീപക് പച്ച പറഞ്ഞു.

ദീപക് പച്ചയുടെ ഫെയ്സ്ബൂക് പോസ്റ്റിൽ പറയുന്നു “സംഘപരിവാർ ആവും വിധമെല്ലാം ദ്രോഹിക്കുന്നുണ്ട്. അവർക്ക് വിരോധം കമ്യൂണിസ്റ്റ് പാർട്ടിയോട് മാത്രമല്ല, കൂടിയ സാക്ഷരതയും, മെച്ചപ്പെട്ട ജീവിത നിലവാരവും, താരതമ്യേന ഉയർന്ന ജനാധിപത്യ ബോധവും എല്ലാം നിലനിൽക്കുന്ന കേരളമെന്ന രാഷ്ട്രീയ ആശയത്തോട് തന്നെയാണ്. ചെറുതാണെങ്കിലും അങ്ങനെയൊരു സംസ്ഥാനം തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ പദ്ധതികൾക്ക് തീർക്കുന്ന പ്രതിരോധം ചെറുതല്ലെന്ന് അവർക്കറിയാം. അതു കൊണ്ട് കേരളമെന്ന ഈ സംസ്ഥാനം നശിച്ച് കാണണം. അതു മാത്രമാണ് ചിന്ത. ഈ പ്രളയ ദുരന്തത്തെ അതിനുള്ള അവസരമായാണവർ കാണുന്നത്.”.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍