UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനും ഭാര്യയും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറുമായ സാനിയോയ്ക്കും നേരെ ആക്രമണം

ഇന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹർത്താലിന്റെ മറവിൽ അക്രമികൾ യുവാവിനേയും ഭാര്യയേയും മർദിച്ചവശരാക്കി. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകൻ ജൂലിയസ് നികിതാസിനേയും ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സാനിയോ മനോമിയേയുമാണ്‌ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്‌.

കക്കട്ട് അമ്പലകുളങ്ങരയിൽ വച്ചാണ് ഇരുവരും സഞ്ചരിച്ച കാർ തടഞ്ഞു പുറത്തിറക്കി എട്ടോളം വരുന്ന സംഘം ആക്രമിച്ചത് മൂക്കിനും തലക്കും സാരമായി പരിക്കേറ്റ നികിതാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സാനിയോയ്ക്കും സാരമായ മർദനമേറ്റിട്ടുണ്ട്.

പ്രസവശേഷം കോഴിക്കോട് ഗവണ്മെന്റ് ആശുപത്രിയിലുള്ള സഹോദരന്റെ ഭാര്യയ്ക്ക്‌ മരുന്നും ഭക്ഷണവുമായി ബൈക്കിൽ പോകുമ്പോഴാണ്‌ ആർഎസ്എസുകാർ തടഞ്ഞുനിർത്തി അടിച്ചത്‌. കുറ്റിയാടിയിൽ വച്ചാണ്‌ സംഭവം.

അതേ സമയം ഇന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.

ശബരിമല LIVE: ഹര്‍ത്താലിലൂടെ നടത്തുന്നത് യുദ്ധപ്രഖ്യാപനം: മന്ത്രി കടകംപള്ളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍