UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ എസ് എസുകാര്‍ വീടുകയറി ആക്രമിച്ചു; പരുക്കേറ്റ മധ്യവയസ്കന്‍ ആത്മഹത്യ ചെയ്തു

മാരകായുധങ്ങളുമായി എത്തിയ ആര്‍ എസ് എസ് സംഘം വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു കടന്നു വാസുദേവനെ ആക്രമിക്കുകയായിരുന്നു

ആര്‍ എസ് എസുകാര്‍ വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റയാള്‍ ആത്മഹത്യ ചെയ്തു. വരാപ്പുഴ ദേവസ്വംപാടത്തെ മത്സ്യത്തൊഴിലാളിയായ കെ എം വാസുദേവനാണ് മരിച്ചത്.

വെള്ളിയാഴ്ച്ച മാരകായുധങ്ങളുമായി എത്തിയ ആര്‍ എസ് എസ് സംഘം വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു കടന്നു വാസുദേവനെ ആക്രമിക്കുകയായിരുന്നു. അച്ഛനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മകന്‍ വിനീഷിനെ സംഘം വടിവാള്‍ കൊണ്ട് വെട്ടി. ചെറുമകളായ മൂന്നുവയസുകാരിയെയും സംഘം ആക്രമിച്ചു.

മര്‍ദ്ദനമേറ്റ വാസുദേവന്‍ പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സംഘം വീണ്ടുമെത്തുകയും പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വാസുദേവന്റെ ഭാര്യ സീതയും മകന്‍ വിനീഷും വരാപ്പുഴ പോലീസില്‍ പരാതി നല്‍കാന്‍ പോയ സമയത്താണ് വാസുദേവന്‍ വീടിനുള്ളിലെ മുറിയില്‍ തൂങ്ങിയത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വാസുദേവനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പത്തോളം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ വരാപ്പുഴ പോലീസ് കേസെടുത്തു. ആര്‍ എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ചു സി പി എം വരാപ്പുഴ പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍