UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗത്തെ ആര്‍എസ്എസുകാര്‍ വീട്ടില്‍ക്കയറി തല്ലി

പ്രാദേശിക ആര്‍എസ്എസ് നേതാക്കളുമായി ഇയാള്‍ക്ക് ചില തര്‍ക്കങ്ങളുണ്ടായിരുന്നു.

ബിജെപി സംസ്ഥാന നേതാവിനെ ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. സംസ്ഥാന കൗണ്‍സില്‍ അംഗം സജീവനെയാണ് ആര്‍എസ്എസുകാര്‍ മര്‍ദിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. സജീവന്റെ കാല്‍ തല്ലിയൊടിക്കാന്‍ ശ്രമിച്ചാതായാണ് പറയുന്നത്. പരിക്കേറ്റ് സജീവനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രാദേശിക ആര്‍എസ്എസ് നേതാക്കളുമായി ഇയാള്‍ക്ക് ചില തര്‍ക്കങ്ങളുണ്ടായിരുന്നു. വിഷയം പരിഹരിക്കാന്‍ ജില്ലയിലെ ബിജെപി – ആര്‍എസ്എസ് നേതാക്കള്‍ ശ്രമം നടത്തിയിരുന്നതായും പറയുന്നു. സജീവന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. ആര്‍എസ്എസ് കാര്യവാഹക് ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം ആക്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് ദേശീയ തലത്തില്‍ ബിജെപിയും ആര്‍എസ്എസും വ്യാപക പ്രചാരണം നടത്തുന്നതിന് ഇടയിലാണ് ഇത്തരത്തില്‍ ഒരു സംഭവം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍