UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെച്ചൂരിയെ ആക്രമിച്ചത് ഞങ്ങളല്ല, സംഭവത്തെ അപലപിക്കുന്നു: ആര്‍എസ്എസ്

തങ്ങളെ വലിച്ചിഴക്കാനുള്ള സിപിഎമ്മിന്റെ നീക്കവും അംഗീകരിക്കാനാവില്ല. രാജ്യത്താകെ ആര്‍എസ്എസ് കൈവരിച്ച വലിയ വളര്‍ച്ചയില്‍ വിറളി പൂണ്ടാണ് സിപിഎം ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത്.

സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ ന്യൂഡല്‍ഹിയിലെ എകെജി ഭവനില്‍ അതിക്രമിച്ച് കയറി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ആര്‍എസ്എസ്. ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവൃത്തികളെ അംഗീകരിക്കാനാവില്ലെന്നും ഇത് തങ്ങളുടെ രീതിയല്ലെന്നും ആര്‍എസ്എസ് അഖില്‍ ഭാരത് പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ, വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം ഇതിന് പിന്നിലേയ്ക്ക് തങ്ങളെ വലിച്ചിഴക്കാനുള്ള സിപിഎമ്മിന്റെ നീക്കവും അംഗീകരിക്കാനാവില്ലെന്നും ആര്‍എസ്എസ് നേതൃത്വം അറിയിച്ചു.

രാജ്യത്താകെ ആര്‍എസ്എസ് കൈവരിച്ച വലിയ വളര്‍ച്ചയില്‍ വിറളി പൂണ്ടാണ് സിപിഎം ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത്. കേരളത്തിലെ തകര്‍ന്ന നിയമവാഴ്ചയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കമ്മ്യൂണിസ്റ്റ്കാരുടെ ഗുണ്ടായിസവും ജനാധിപത്യവിരുദ്ധ മനോഭാവവും നേരിടേണ്ടി വരുകയാണെന്നും വൈദ്യ ആരോപിക്കുന്നു. പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നടത്തുന്ന വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പാണ് യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടായത്. സിപിഎം വിരുദ്ധവും ആര്‍എസ്എസ് അനുകൂലവുമായ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു കയ്യേറ്റം. ഭാരത് ഹിന്ദു സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരെന്ന്‍ അവകാശപ്പെടുന്നവരാണ് ആക്രമണം നടത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍