UPDATES

വാര്‍ത്തകള്‍

തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍ഡിഎയ്ക്ക് വിജയം ഉറപ്പെന്ന് ആര്‍എസ്എസ്; തൃശൂരിലും ജയസാധ്യത

അതേസമയം പലയിടങ്ങളിലും ശക്തമായ തരത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായതായും ആര്‍എസ്എസ് കരുതുന്നു.

തിരുവനന്തപുരം, പത്തനംതിട്ട ലോക്‌സഭ സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കും എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ആര്‍എസ്എസ്. കേരളത്തില്‍ ബിജെപി ആദ്യമായി ലോക്‌സഭ സീറ്റ് നേടും. തൃശൂരിലും നല്ല വിജയസാധ്യതയുണ്ട് എന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. അതേസമയം പലയിടങ്ങളിലും ശക്തമായ തരത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായതായും ആര്‍എസ്എസ് കരുതുന്നു.

മൂന്നും ബിജെപി മത്സരിച്ച സീറ്റുകളാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും തൃശൂരില്‍ സുരേഷ് ഗോപിയുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായത്. വിവിധ അഭിപ്രായ സര്‍വേകളും എന്‍ഡിഎക്ക് കേരളത്തില്‍ ഇത്തവണ രണ്ട് സീറ്റുകള്‍ വരെ കിട്ടാം എന്നാണ് പ്രവചിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍