UPDATES

ട്രെന്‍ഡിങ്ങ്

2012ലെ ചിത്രങ്ങള്‍ വച്ച് ആര്‍എസ്എസിന്റെ വ്യാജ ഫോട്ടോപ്രചാരണം

സിടി രവി ഷെയര്‍ ചെയ്തിരിക്കുന്നത് ഗുജറാത്തിലെ ചിത്രങ്ങളാണ്. 213 പേര്‍ മരിച്ച കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിന്റേത്.

കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ ആര്‍എസ്എസ് സംഘടനയായ സേവാഭാരതിയുടെ വളണ്ടിയര്‍മാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതായുള്ള ചിത്രങ്ങള്‍ ആര്‍എസ്എസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് 2012ല്‍ ഒമ്പത് പേര്‍ മരിക്കാനിടയായ, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സമയത്തെ ചിത്രങ്ങളാണ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ റിപ്പോര്‍ട്ടറേയും ചിത്രത്തില്‍ കാണാം.

“രക്തദാഹികളായ കമ്മികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാട് വെള്ളപ്പൊക്ക ദുരിതം നേരിടുമ്പോള്‍ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ ആര്‍എസ്എസ് മാത്രമേയുള്ളൂ” എന്നാണ് ഇത്തരം ചില ഫോട്ടോകളുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എ സിടി രവി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബിജെപി, സംഘപരിവാര്‍ അനുഭാവികളായ നിരവധി പേര്‍ ഇതിനോടകം ഈ പോസ്റ്റ് ഫേസ്ബുക്കിലും ട്വിറ്ററിലും ഷെയര്‍ ചെയ്തിട്ടുണ്ട്. 1500ലധികം ഷെയറുകളാണ് വന്നിരിക്കുന്നത്. സിടി രവി ഷെയര്‍ ചെയ്തിരിക്കുന്നത് ഗുജറാത്തിലെ ചിത്രങ്ങളാണ്. 213 പേര്‍ മരിച്ച കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിന്റേത്. നേപ്പാളിലെ ഭൂകമ്പ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി പറഞ്ഞും ആര്‍എസ്എസ് വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

പ്രളയത്തില്‍ മുങ്ങി എറണാകുളം ജില്ല

മഴക്കെടുതിയില്‍ ഇന്ന് 19 മരണം; മൂന്നു വിമാനങ്ങളില്‍ സൈന്യമെത്തും; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എടപ്പാടിക്ക് മുഖ്യമന്ത്രിയുടെ കത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍