UPDATES

വിദേശം

വീണ്ടും വിവാഹം കഴിച്ചേക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍

അന്താരാഷ്ട്ര ബന്ധങ്ങളുമായും റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയുമായി ബന്ധപ്പെട്ടുമുള്ള വിഷയങ്ങള്‍ വിശദീകരിക്കാനായിരുന്നു വാര്‍ത്താസമ്മേളനം.

താന്‍ വീണ്ടും വിവാഹിതനായേക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. അതേസമയം ആരെയാണ് വിവാഹം കഴിക്കാന്‍ പോകുന്നത് എന്ന് 66കാരനായ പുടിന്‍ വ്യക്തമാക്കിയില്ല. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര ബന്ധങ്ങളുമായും റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയുമായി ബന്ധപ്പെട്ടുമുള്ള വിഷയങ്ങള്‍ വിശദീകരിക്കാനായിരുന്നു വാര്‍ത്താസമ്മേളനം. ഒരു മാന്യനായ തനിക്ക് ഇത് എപ്പോളെങ്കിലും ചെയ്‌തേ പറ്റൂ എന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. 1983ല്‍ ല്യൂഡ്മില പുടിനയെ വിവാഹം കഴിച്ച പുടിന്‍ 2013ല്‍ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍