UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല പുനപരിശോധന ഹര്‍ജി: ദേവസ്വം ബോര്‍ഡ് ഇന്ന് അന്തിമ തീരുമാനമെടുക്കും

ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും സുപ്രീം കോടതി വിധി സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്. റിവ്യു ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന്റെ അന്തിമ തീരുമാനമറിഞ്ഞ ശേഷം കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയേക്കും.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പ്രതിഷേധങ്ങളും മുറുകുന്നതിനിടെ പുനപരിശോധന ഹര്‍ജിയില്‍ തങ്ങളുടെ അന്തിമ നിലപാട് ഇന്ന് ചേരുന്ന യോഗത്തിന് ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിക്കും. റിവ്യു ഹര്‍ജി നല്‍കുന്നതിനെ പറ്റി ബോര്‍ഡ് ആലോചിക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പിന്നീട് നിലപാട് മാറ്റുകയും സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് ബോര്‍ഡ് എന്നും റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷമായിരുന്നു പദ്മകുമാര്‍ നിലപാട് മാറ്റിയത്. സര്‍്ക്കാരിനോട് ആലോചിക്കാതെ ദേവസ്വം ബോര്‍ഡ് പുനപരിശോധന ഹര്‍ജിയുടെ കാര്യം പറഞ്ഞതിലുള്ള വിമര്‍ശനം മുഖ്യമന്ത്രി യോഗത്തില്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതായാലും റിവ്യു ഹര്‍ജിയുടെ കാര്യം ദേവസ്വം ബോര്‍ഡ് ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല.

ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും സുപ്രീം കോടതി വിധി സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്. വിധിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമെല്ലാം ആദ്യം പറഞ്ഞെങ്കിലും പിന്നീട് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. റിവ്യു ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന്റെ അന്തിമ തീരുമാനമറിഞ്ഞ ശേഷം കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയേക്കും. അതേസമയം സുപ്രീം കോടതി വിധി സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ശ്രമവും പ്രചാരണങ്ങളും ബിജെപിയും കോണ്‍ഗ്രസും ശക്തമാക്കുന്നത്, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് ആശങ്കയുണ്ടാക്കുന്നുണ്ട്. വിധി നടപ്പാക്കണം എന്ന് തന്നെയാണ് പാര്‍ട്ടി നിലപാട് എങ്കിലും ചെങ്ങന്നൂരിലടക്കം പാര്‍ട്ടിയെ വലിയ തോതില്‍ പിന്തുണച്ച ഭൂരിപക്ഷ സമുദായ വോട്ട് ഈ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം മൂലം ചോരുമോ എന്നാണ് സിപിഎമ്മിന്റെ ആശങ്ക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍