UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഇഷ്ടമുള്ളവർക്ക് ശബരിമലയിൽ ദർശനം നടത്താം, എല്ലാ സംരക്ഷണവും സർക്കാർ ഒരുക്കും’ : മന്ത്രി ഇ പി ജയരാജൻ

സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പില്‍ വരുത്തുക സര്‍ക്കാരിന്റെ ബാധ്യതയാണ്.

ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധങ്ങൾ നിലനിൽക്കെ നിലപാടിൽ മാറ്റം ഇല്ലാതെ സംസ്ഥാന സർക്കാർ. ഇഷ്ടമുള്ളവര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താമെന്നും ഇവര്‍ക്കായി എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍ അറിയിച്ചു.

“ഇഷ്ടമുള്ള ദൈവത്തെ പ്രാര്‍ത്ഥിക്കാനും ആരാധന നടത്താനും ഉള്ള എല്ലാ സ്വാതന്ത്ര്യവും ഇന്ത്യയിലുണ്ട്. അത് നമ്മുടെ ഭരണഘടന അനുവദിക്കുന്നതാണ്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പില്‍ വരുത്തുക സര്‍ക്കാരിന്റെ ബാധ്യതയാണ്. അതുകൊണ്ട് തന്നെ ശബരമലയില്‍ കയറാനായി എത്തുന്ന സ്ത്രീകള്‍ക്കുള്ള എല്ലാ സംരക്ഷണവും ഒരുക്കും” ഇ പി ജയരാജൻ പറഞ്ഞു.

അതെ സമയം സ്​ത്രീ പ്രവേശനത്തിൽ എതിർപ്പുള്ള സംഘടനകളുമായി സർക്കാർ ഇനിയും ചർച്ചക്ക്​ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒക്​ടോബർ 16ന്​ സംഘടനകളെ ചർച്ചക്ക്​ വിളിച്ചിട്ടുണ്ട്​. തന്ത്രി സമാജം, പന്തളം കൊട്ടാരം പ്രതിനിധികൾ, അയ്യപ്പസേവാസംഘം, അയ്യപ്പസേവാ സമാജം, ശബരിമല തന്ത്രിമാർ, താഴമൺ കുടുംബം, യോഗക്ഷേമ സഭ എന്നിവരെയാണ്​ ചർച്ചക്ക്​ വിളിച്ചത്​. ബോർഡ്​ ആസ്​ഥാനത്താണ്​ ചർച്ച. ചർച്ചയിൽ പങ്കെടുക്കുമെന്ന് ശബരിമല തന്ത്രി കണ്​ഠരര്​ രാജീവര്​ അറിയിച്ചു. പന്തളം കൊട്ടാരം ഇന്ന്​ തീരുമാനമറിയിക്കും.

ശബരിമലയ്ക്ക് പോകാന്‍ താല്പര്യമറിയിച്ച അധ്യാപികയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമം; തെറിവിളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍