UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഹർത്താലിന് കടയടയ്ക്കുന്ന ലാഘവത്തോടെ നടയടയ്ക്കുമെന്ന് പറഞ്ഞു’; തന്ത്രിക്കെതിരെ മന്ത്രി ജി സുധാകരന്‍

ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവര്‍ പോയാല്‍ മതി. മുൻ ദേവസ്വം നേതൃ കൂടിയായ ജി സുധാകരൻ കൂട്ടിച്ചേർത്തു.

ആചാരലംഘനം നടന്നാല്‍ ക്ഷേത്ര നട അടച്ചിടുമെന്ന് ശബരി മല തന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. സ്ത്രീകൾ പ്രവേശിച്ചാൽ നട അടക്കുമെന്ന പറഞ്ഞ തന്ത്രിയുടെ നിലപാട് കേരളം ചര്‍ച്ച ചെയ്യണം. സ്ത്രീകള്‍ തിരിച്ചുപോയത് നിരാശാജനകം. ഹര്‍ത്താലിന് കടയടക്കുന്ന ലാഘവത്തോടെയുള്ള നീക്കമായിരുന്ന തന്ത്രിയുടേത്. ശബരിമലയില്‍ നടക്കുന്നത് ഫ്യൂഡല്‍ പൗരോഹ്യത്യത്തിന്റെ തകര്‍ച്ചയുടെ മണിമുഴക്കമാണെന്നും ജി സുധാകരന്‍ പറഞ്ഞു..

ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവര്‍ പോയാല്‍ മതി. മുൻ ദേവസ്വം നേതൃ കൂടിയായ ജി സുധാകരൻ കൂട്ടിച്ചേർത്തു.ഇതോടെ കടകംപള്ളിയുടെ നിലപാടിന് വിരുദ്ധമായാണ് ജി സുധാകരന്റെ നിലപട് എന്ന് വ്യക്തം. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കുന്ന ഇടം ആക്കി ശബരിമലയെ മാറ്റരുതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. ശബരിമലയിൽ ഇന്നലെ പ്രവേശിക്കാൻ ശ്രമിച്ച ചില ആക്ടിവിസ്റ്റുകളുടെ പശ്ചാത്തലം പരിശോദിക്കേണ്ടതായിരുന്നുവെന്നും കടകംപള്ളി സൂചിപ്പിച്ചിരുന്നു.

നേരത്തെ സന്നിധാനത്ത് യുവതികള്‍ കയറിയാല്‍ നട അടച്ചിട്ട് നാട്ടിലേക്ക് പോകുമെന്നായിരുന്നു തന്ത്രി കണ്ഠര് രാജീവരുടെ ഭീഷണി. ശബരിമല യുദ്ധക്കളമാക്കാതിരിക്കാനുള്ള വിവേകം പോലീസിനുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്ത്രിയുടെ നിലപാടും, മറ്റു പ്രതിഷേധങ്ങളും മൂലം കഴിഞ്ഞ ദിവസവും സ്ത്രീകള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.

അതെ സമയം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പമ്പ പോലീസിനെ സമീപിച്ചിരിക്കയാണിപ്പോൾ. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയും ദളിത് മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ്പി മഞ്ജുവാണ് സുരക്ഷ ആവശ്യപ്പെട്ട് പോലീസിന് സമീച്ചതെന്നാണ് വിവരം. ഇവരുടെയാത്ര സംബന്ധിച്ച് പോലീസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ നിരോധനാജ്ഞ നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ അറസ്റ്റില്‍. എ എന്‍ രാധാകൃഷ്ണന്‍ ഉള്‍പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

അപ്പോൾ നിങ്ങൾ ചോദിക്കും കൃഷ്ണപിള്ള മണിയടിച്ചില്ലേ എന്ന്; ശബരിമലയില്‍ ആരൊക്കെ പോകണം? ചര്‍ച്ച ചൂടുപിടിക്കുന്നു

രമേശ് ചെന്നിത്തല, പിഎസ് ശ്രീധരന്‍ പിള്ള, പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ സുധാകരന്‍, കെ സുരേന്ദ്രന്‍, കൊല്ലം തുളസി… മറന്നു പോകരുത് ഈ പേരുകള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍