UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സംഘർഷങ്ങളിൽ സംസ്ഥാനത്താകെ 1500ലേറെ പേർ അറസ്റ്റിൽ

പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. തിരുവനന്തപുരം റെയ്ഞ്ചിൽ ഇതുവരെ 236 പേർ അറസ്റ്റിലായി. ഇവരിൽ പലർക്കും ജാമ്യം കിട്ടിയിട്ടുണ്ട്.

ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 1503 പേർ അറസ്റ്റിലായതായി പൊലീസ്. 258 കേസുകൾ രജിസ്റ്റർ ചെയ്തു. 132 പേരെ അറസ്റ്റ് ചെയ്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം. കഴിഞ്ഞ ദിവസം 210 പേരുടെ ലുക്കൗട്ട് നോട്ടീസ് പുറത്തു വിട്ടതിന് പിന്നാലെ സംസ്ഥാന വ്യാപകമായി 230 ഓളംപേരെ അറസ്റ്റ് ചെയ്തു. ശബരിമലയിൽ സ്ത്രീകളെ ആക്രമിച്ച രണ്ട് പേരെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു. കോട്ടയത്ത് 11 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. വ്യാജപ്രചരണം നടത്തിയതിനാണ് തിരുവനന്തപപുരത്ത് അഞ്ച് പേർ അറസ്റ്റിലായത്.

ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടും ‌ ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ടുമാണ് ഭൂരിഭാഗം അറസ്റ്റുകളും. ഹര്‍ത്താല്‍ ദിനത്തിലെ പ്രക്ഷോഭങ്ങള്‍ കൂടാതെ വഴിതടയല്‍, അക്രമസംഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടും അറസ്റ്റ് നടന്നിട്ടുണ്ട്.

പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. തിരുവനന്തപുരം റെയ്ഞ്ചിൽ ഇതുവരെ 236 പേർ അറസ്റ്റിലായി. ഇവരിൽ പലർക്കും ജാമ്യം കിട്ടിയിട്ടുണ്ട്.

പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയാനെന്ന പേരില്‍ ആക്രമണം നടത്തിയ 210 പേരുടെ ചിത്രങ്ങള്‍ ഇന്നലെയാണ് പോലീസ് പുറത്തു വിട്ടത്. അക്രമികളെ തിരിച്ചറിയുന്ന പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നൽകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. തുടർന്ന് നവമാധ്യമങ്ങളിൽ അടക്കം വലിയ പിന്തുണ ആണ് പോലീസിന്റെ ഈ നീക്കത്തിന് ലഭിച്ചത്.

‘വീട് സംഘപരിവാറുകാര്‍ വളഞ്ഞിരിക്കുന്നു; അങ്ങോട്ട് ചെന്നാല്‍ കൊല്ലുമെന്നാണ് ഭീഷണി’; മല കയറിയ യുവതികള്‍ വേട്ടയാടപ്പെടുകയാണ്

ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കിയ 210 പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍