UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹർത്താലിൽ പരക്കെ ആക്രമം ;മലപ്പുറത്ത് ഗര്‍ഭിണിക്കും ഭര്‍ത്താവിനും നേരെ ഹർത്താലനുകൂലികളുടെ ക്രൂര മര്‍ദ്ദനം

വയനാട് ജില്ലയിലും ഹർത്താൽ ചില ഇടങ്ങളിൽ സംഘർഷം സൃഷ്ട്ടിച്ചു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പിയുടെ പിന്തുണയോടെ നടക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം. മലപ്പുറത്ത് ഹര്‍ത്താലനൂകൂലികള്‍ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിച്ചു.

തിരൂര്‍ സ്വദേശി നിഷയ്ക്കും ഭര്‍ത്താവ് രാജേഷിനുമാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഖത്തും ദേഹത്തും ക്രൂരമയാണ് ഹര്‍ത്താലനൂകൂലികള്‍ അടിച്ചതെന്നും ബൈക്ക് തകര്‍ത്തെന്നും ഒന്നും പറയാന്‍ പോലും സമ്മതിച്ചല്ലെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് ജില്ലയിലും ഹർത്താൽ ചില ഇടങ്ങളിൽ സംഘർഷം സൃഷ്ട്ടിച്ചു. സുല്‍ത്താന്‍ബത്തേരിക്കടുത്ത് മൂലങ്കാവില്‍ പോലീസ് നോക്കിനില്‍ക്കെ ഹര്‍ത്താല്‍ അനുകൂലികള്‍ മൈസൂര്‍-കോഴിക്കോട് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസം സൃഷ്ടിച്ചു. ഹര്‍ത്താന്‍ അവസാനിക്കാന്‍ ഒരുമണിക്കൂര്‍ നേരം മാത്രം ബാക്കി നില്‍ക്കെയായിരുന്നു 20 ഓളം വരുന്ന ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം.

മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ രൂക്ഷമായ രീതിയില്‍ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ശരണംവിളിയും തുടര്‍ന്നു. അത്യാവശ്യയാത്രക്ക് ഇറങ്ങിയവരില്‍ ചിലര്‍ സുല്‍ത്താന്‍ബത്തേരി പോലീസിനെ വിളിച്ച് ഗാതഗതം തടസപ്പെടുത്തിയ കാര്യം അറിയിച്ചെങ്കിലും അഞ്ച് മിനിറ്റ് റോഡ് തടസപ്പെടുത്തിയുള്ള സമരത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ സമരം തുടങ്ങിയിട്ട് ഏറെ നേരമായെന്ന് അറിയിച്ചപ്പോള്‍ അത്യാവശ്യമുണ്ടെങ്കില്‍ സമരക്കാരോട് പറഞ്ഞാല്‍ വിടുമെന്നുമായിരുന്നു പ്രതികരണം.

നിലപാട് വ്യക്തമാക്കി ആര്‍എസ്എസ്; സ്ത്രീകളെ തടയില്ല, പക്ഷേ, കറുപ്പോ മാലയോ ധരിക്കാതെ വരുന്നവരെ അംഗീകരിക്കാന്‍ കഴിയില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍