UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല വിധി നടപ്പാക്കാനാകാത്തത് നാണക്കേടെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി സുജാത മനോഹർ

സംസ്ഥാന സർക്കാർ വിധി നടപ്പാക്കേണ്ടതുണ്ട് ഒരു കൂട്ടം ആൾക്കാർ സ്ത്രീകൾ അമ്പലത്തിൽ പ്രവേശിക്കുന്നത് തടയുന്നുവെങ്കിൽ സർക്കാർ അത് തടയുക തന്നെ വേണം.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാനാവാത്തത് നാണക്കേടെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി സുജാത മനോഹര്‍. വിധി കേരളം നടപ്പാക്കണമെന്നും മുൻ സുപ്രീം കോടതി ജഡ്ജി സുജാതാ മനോഹർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.

“എല്ലാ മതങ്ങളിലും സ്ത്രീകളുടെ തുല്യത നിഷേധിക്കുന്ന ആചാരങ്ങളുണ്ട്.സുപ്രീം കോടതി വിധി പറഞ്ഞു വെക്കുന്നത് നമ്മുടെ രാജ്യത്ത് ലിംഗവിവേചനം ഉണ്ടായിരിക്കില്ല എന്നാണ്. തെറ്റായ ഒരുപാട് കാര്യങ്ങൾ മതത്തിലുണ്ട് സ്ത്രീകൾ അമ്പലത്തിൽ പോകണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം.” സുജാത മനോഹർ പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരേയുള്ള പ്രതിഷേധങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് അവർ ഇങ്ങനെ പ്രതികരിച്ചു. “കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല, കേരളം പോലെ വിദ്യാഭാസരംഗത്ത് മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനത്ത് ഈ സമരത്തെ ഒരുപാട് പേർ പിന്തുണയ്ക്കുന്നുവോയെന്നും, യഥാർത്ഥത്തിൽ ജനങ്ങളുടെ ചിന്താഗതിയെന്താണെന്നും എനിക്കറിയില്ല. പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമാണോ അതോ യഥാർഥ ഭക്തജനവികാരം കൊണ്ടാണോ എന്നും വ്യക്തമല്ല.

സംസ്ഥാന സർക്കാർ വിധി നടപ്പാക്കേണ്ടതുണ്ട് ഒരു കൂട്ടം ആൾക്കാർ സ്ത്രീകൾ അമ്പലത്തിൽ പ്രവേശിക്കുന്നത് തടയുന്നുവെങ്കിൽ സർക്കാർ അത് തടയുക തന്നെ വേണം. ശബരിമലപ്രവേശനം നിഷേധിക്കപ്പെട്ട സ്ത്രീകൾ സുപ്രീം കോർട്ടിനെ സമീപിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം സർക്കാരിന് ആയിരിക്കും . ഒരു ലളിതമായ തീരുമാനം നടപ്പിൽ വരുത്താൻ സാധിക്കുന്നില്ലായെങ്കിൽ അത് സംസ്ഥാന സർക്കാറിനായിരിക്കും കോടതിക്കല്ല നാണക്കേടാവുക.”

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള വിശാഖാ മാനദണ്ഡം മുന്നോട്ടു വച്ച സുപ്രീം കോടതി ബഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് സുജാതാ മനോഹർ.

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

ശബരിമലയിൽ ആദ്യത്തെ അഞ്ചു ദിവസം ആരും കയറിയില്ലല്ലോ എന്നത് വലിയൊരു ഹുങ്ക് ആയി ആരും കരുതണ്ട- സുനിൽ പി ഇളയിടം (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍