UPDATES

ട്രെന്‍ഡിങ്ങ്

പൊതുജനങ്ങളെയും അയ്യപ്പ ഭക്തന്മാരെയും വലച്ച ഹര്‍ത്താലിലേക്ക് നയിച്ച ശശികലയുടെ അറസ്റ്റിന് പിന്നില്‍

സന്നിധാനത്ത് പോകാന്‍ അനുവദിക്കണമെന്നും നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ട് തൊഴാന്‍ അനുവദിക്കണമെന്നുമായിരുന്നു ശശികലയുടെ ആവശ്യം

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ട് അറസ്റ്റ് ചെയ്ത നടപടി കേരളത്തില്‍ അപ്രതീക്ഷിത ഹര്‍ത്താലിലേക്കാണ് നയിച്ചത്. മുന്നറിയിപ്പില്ലാതെ ആരംഭിച്ച ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ ഹര്‍ത്താല്‍ സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. നിരവധി അയ്യപ്പ ഭക്തന്മാരാണ് വഴിയില്‍ കുടുങ്ങിയിരിക്കുന്നത്.

ശശികലയുടെ അറസ്റ്റിനും ഹര്‍ത്താലിനും വഴിവെച്ച നാടകീയ സംഭവങ്ങള്‍ക്ക് ഇന്നലെ രാത്രിയിലാണ് തുടക്കമായത്. മലകയറാന്‍ ഇരുമുടിയേന്തി എത്തിയ ശശികലയോട് ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചുപോകണമെന്നുമുള്ള പോലീസ് നിര്‍ദ്ദേശം അവര്‍ അവഗണിച്ചു. അഞ്ചുമണിക്കൂറോളം പോലീസ് ശശികലയെ തടഞ്ഞുനിര്‍ത്തുകയും മടങ്ങിപ്പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

സന്നിധാനത്ത് പോകാന്‍ അനുവദിക്കണമെന്നും നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ട് തൊഴാന്‍ അനുവദിക്കണമെന്നുമായിരുന്നു ശശികലയുടെ ആവശ്യം. എന്നാല്‍ ശനിയാഴ്ച രാവിലെ മാത്രമെ മലകയറാന്‍ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും തന്റെ ആവശ്യം അംഗീകരിക്കാതെ തിരികെപോകാന്‍ ശശികല കൂട്ടാക്കിയില്ല.

തുടന്നാണ് ശശരികലയെ ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടായേക്കുമെന്ന കാരണത്താല്‍ ശശികലെ കരുതല്‍ തടങ്കലിനായി അറസ്റ്റ് ചെയ്ത് നീക്കിയത്. പുലര്‍ രണ്ട് മണിക്ക് ശേഷം അറസ്റ്റ് ചെയ്യുന്നതായി മരക്കൂട്ടത്ത് വെച്ച് പോലീസ് ശശികലയെ അറിയിച്ചു. ശേഷം, വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയില്‍ എത്തിച്ചു. അവിടെ നിന്ന് പോലീസ് ബസില്‍ റാന്നിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

നടപടിയില്‍ ശശികല പ്രതികരിച്ചത് തീര്‍ത്ഥാടനത്തിന് വന്ന തന്നെ അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും കൂടെ വന്നവരെ പോലും വിവരം അറിയിക്കാന്‍ സാധിച്ചില്ലെന്നുമാണ്. ചട്ടപ്രകാരമല്ല നടപടിയെന്നും ആരോപിച്ച് ശരണം വിളിച്ച് ഇരുമുടിയുമായിട്ട് തന്നെയാണ് ശശികല പോലീസിനൊപ്പം പോയത്.

പോലീസ് പറയുന്നത്, ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരുതല്‍ തടങ്കല്‍ എന്ന നിലയിലാണ് ഈ നടപടിയെന്നാണ്. ശശികലയുടെ അറസ്റ്റിനെ തുടര്‍ന്ന് ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാലിനെയും, ബ്രഹ്മചാരി ഭാര്‍ഗവ് റാമിനെയും, ബിജെപി നേതാവ് പി.സുധീറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിന് ശേഷം പുലര്‍ച്ചെ, ഹിന്ദു ഐക്യവേദി ഇന്ന് വൈകിട്ട്‌ ആറ് മണി വരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ ഹര്‍ത്താലിന് ശബരിമല കര്‍മസമിതിയും ബിജെപിയും പിന്തുണയും നല്‍കി. നിലവില്‍ ശശികലയെ കരുതല്‍ തടങ്കലില്‍വച്ചിരിക്കുന്ന റാന്നി പോലീസ് സ്‌റ്റേഷന്‍ രണ്ടായിരത്തിലധം ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വളഞ്ഞിരിക്കുകയാണ്.

സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാര്‍ റാന്നി പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്. ശശികലയെ അന്യായമായി അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും, ശശികലയെ സന്നിധാനത്ത് എത്തിച്ച് തൊഴാന്‍ അനുവദിക്കണമെന്നുമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കോടതതിയില്‍ ഹാജരാക്കാം എന്ന തീരുമാനത്തിലാണ് പോലീസ്.

LIVE: ശശികലയുടെ അറസ്റ്റ്: സ്റ്റേഷന്‍ ജാമ്യം നല്‍കാമെന്ന് പോലീസ്; ‘തന്നെ റിമാന്‍ഡ് ചെയ്‌തോളൂ’വെന്ന് ശശികല

‘ബൂത്ത് തലത്തിൽ അയ്യപ്പവിശ്വാസികളെ സംഘടിപ്പിക്കണം’; ശബരിമലയെ ദക്ഷിണേന്ത്യ പിടിക്കാൻ ഉയോഗിക്കണമെന്ന് അമിത് ഷാ

പിണറായി നവോത്ഥാന പ്രസംഗം നടത്തിയ തെരുവുകളിലിപ്പോൾ ആര് നടക്കണെമെന്ന് തീരുമാനിക്കുന്നത് സംഘപരിവാറാണ്

പതിനെട്ടാം പടിയിൽ കയറി നിന്ന് നൃത്തം ചവിട്ടിയവരൊക്കെ പ്രളയകാലത്ത് എവിടെയായിരുന്നു?

ശബരിമലയില്‍ സ്ത്രീകള്‍ പോകണം: ആര്‍എസ്എസ് നേതാവ് ആര്‍ ഹരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍