UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രണയബന്ധം ആരോപിച്ച് കളിയാക്കി; യുപി സന്യാസി ജനനേന്ദ്രിയം മുറിച്ചു

താന്‍ ഒരു ഒഴിഞ്ഞ സ്ഥലത്ത് ആശ്രമം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുള്ളവരാണ് തന്നെ ഒരു സ്ത്രീയുമായി ബന്ധം പറഞ്ഞ് അധിക്ഷേപിക്കുന്നതെന്ന് 28കാരനായ യുവ സന്യാസി ആരോപിക്കുന്നു.

പ്രണയബന്ധം ആരോപിച്ച് കളിയാക്കുകയും അധിക്ഷേപിക്കുകയും ആശ്രമം സ്ഥാപിക്കുന്നത് തടയുകയും ചെയ്തതില്‍ മനം നൊന്ത് ഉത്തര്‍പ്രദേശില്‍ സന്യാസി തന്റെ ജനനേന്ദ്രിയം മുറിച്ചു. മദനി ബാബ എന്ന സന്യാസിയാണ് ഈ സ്വയം പീഡനം നടത്തിയത്. ലക്‌നൗവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ബാംനയിലെ ആശുപത്രിയില്‍ സന്യാസിയെ പ്രവേശിപ്പിച്ചതായി എഎന്‍ഐ പറയുന്നു.

താന്‍ ഒരു ഒഴിഞ്ഞ സ്ഥലത്ത് ആശ്രമം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുള്ളവരാണ് തന്നെ ഒരു സ്ത്രീയുമായി ബന്ധം പറഞ്ഞ് അധിക്ഷേപിക്കുന്നതെന്ന് 28കാരനായ യുവ സന്യാസി ആരോപിക്കുന്നു. കംസിന്‍ ഗ്രാമത്തിലാണ് സന്യാസിയുടെ താമസം. ജില്ല പൊലീസ് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍