UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്താന്‍ തീവ്രവാദികളുടെ സുരക്ഷിതസ്വര്‍ഗം; മുന്നറിയിപ്പ് നല്‍കി ട്രംപ്

ഇനിയും നിശബ്ദരായി ഇരിക്കില്ല

തീവ്രവാദികള്‍ക്ക് സുരക്ഷിത സ്വര്‍ഗം ഒരുക്കി കൊടുക്കുന്ന പാകിസ്താന്‍ നടപടി ഇനിയും ക്ഷമിക്കില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണേഷ്യയില്‍ അമേരിക്കയുടെ പുതിയ സുരക്ഷതന്ത്രങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടയിലായിരുന്നു പാകിസ്താനുള്ള ട്രംപിന്റെ മുന്നറിയിപ്പ്.

തീവ്രാവദ സംഘടനകള്‍ക്ക് പാകിസ്താന്‍ സുരക്ഷിത സ്വര്‍ഗം ആവുകയാണ്. ഇതിനോട് ഇനിയും നിശബ്ദരാകാന്‍ കഴിയില്ല; ട്രംപ് പ്രതികരിച്ചു. പാകിസ്താന് ബില്യണ്‍ കണക്കിന് ഡോളറാണ് സഹായം ചെയ്യുന്നത് അതേ സമയം തന്നെ അവര്‍ നമ്മള്‍ ആര്‍ക്കെതിരേയാണോ പോരാടുന്നത് അവര്‍ക്ക് താവളം ഒരുക്കി കൊടുക്കുകയും ചെയ്യുന്നു; ട്രംപ് കുറ്റപ്പെടുത്തി. ആ കാര്യത്തില്‍ എത്രയും വേഗം മാറ്റം വരുത്തണം, മാറ്റം വരും; ട്രംപിന്റെ മുന്നറിയിപ്പ്. സമാധാനത്തനും സംസ്‌കാരത്തിനും നിയമസംവിധാനത്തിനും വിധേയരാകാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍