UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെങ്ങന്നൂരിൽ സജി ചെറിയാന്‍ വിജയിക്കുമെന്ന് സിപിഎമ്മിന്റെ പ്രാഥമിക കണക്ക്

കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനെക്കാൾ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് 10,000 വോട്ടുകൾ വരെ കുറയുമെന്നാണ് കണക്കുകൂട്ടല്‍

ചെങ്ങന്നൂരിൽ സജി ചെറിയാന്‍ വിജയിക്കുമെന്ന് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. കീഴ്ഘടകങ്ങളിൽ നിന്നുള്ള വോട്ട് കണക്കെടുപ്പ് പ്രകാരം അയ്യായിരത്തിനും പതിനായിരത്തിനുമിടയിൽ ഭൂരിപക്ഷത്തിന് പാർട്ടി സ്ഥാനാർഥി ജയിക്കുമെന്നാണ് വിലയിരുത്തല്‍.

ബിജെപിക്ക് തിരിച്ചടിയുണ്ടാകും എന്നും സിപിഎം കണക്കുകൂട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനെക്കാൾ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് 10,000 വോട്ടുകൾ വരെ കുറയുമെന്നാണ് കണക്കുകൂട്ടല്‍. ബി ഡി ജെ എസ് എന്‍ ഡി എ മുന്നണിയുമായി സഹകരിക്കില്ല എന്ന തീരുമാനം എടുത്തതാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്.

അതേസമയം സജി ചെറിയാന്റെ സ്ഥാനാര്‍ത്ഥിത്വം യു ഡി എഫിന് കാലങ്ങളായി ലഭിച്ചിരുന്ന ക്രൈസ്തവ വോട്ടുകളില്‍ ഭിന്നതയുണ്ടാക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍